ന്യൂദൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച കോൺഗ്രസ് ഹരിയാനയിൽ പുതിയ സർക്കാർ രൂപീകരിക്കുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ബി.ജെ.പിയുടെ പത്തുവർഷത്തെ ഭരണം അവസാനിപ്പിച്ചായിരിക്കും കോൺഗ്രസ് ഹരിയാനയിൽ പുതിയ സർക്കാർ രൂപീകരിക്കുക. ഹരിയാനയിലെ 90 സീറ്റുകളിൽ 55ലും കോൺഗ്രസ് വിജയിക്കുമെന്ന് നാല് എക്സിറ്റ് പോളുകളും വ്യക്തമാക്കി. കേവലഭൂരിപക്ഷത്തിന് വേണ്ടത് 45 സീറ്റുകളാണ്.
90 സീറ്റുകളുള്ള ജമ്മു കശ്മീരിൽ കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യത്തിന് 43 സീറ്റുകൾ ലഭിക്കാൻ സാധ്യതയുണ്ടെന്നും എക്സിറ്റ് പോൾ ഫലങ്ങൾ വ്യക്തമാക്കുന്നു. ഇവിടെ സഖ്യത്തിന് ഭരണത്തിലേറാൻ മൂന്നു സീറ്റുകളുടെ കുറവാണുള്ളത്.
ബിജെപിക്ക് ഹരിയാനയിൽ 24 സീറ്റും ജമ്മു കശ്മീരിൽ 26 സീറ്റും ലഭിക്കും. ഹരിയാനയിൽ ഐ.എൻ.എൽ.ഡിക്ക് 3 സീറ്റും ജെജെപിക്ക് ഒരു സീറ്റും ലഭിക്കും.