Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, June 20
    Breaking:
    • ഫ്രീകിക്ക് ഗോളുമായി മെസ്സി; പോർട്ടോയെ തകർത്ത് ഇന്റർ മയാമി
    • വർഷങ്ങൾക്ക് മുമ്പ് മരിച്ച ഡ്രൈവറുടെ കുടുംബത്തിന് സ്പോൺസർ വക ഇപ്പോഴും പണം, സൗദിയിൽനിന്ന് മറ്റൊരു കനിവിന്റെ കഥ
    • ഇറാന്റെ ആണവ, ബാലിസ്റ്റിക് ഭീഷണി പൂര്‍ണമായും ഇല്ലാതാക്കും – നെതന്യാഹു
    • വി.വി പ്രകാശിന്റെ കുടുംബം വോട്ട് ചെയ്യില്ലെന്ന് കെ.കെ ലതികയുടെ പോസ്റ്റ്, വോട്ട് ചെയ്ത ഉടൻ മുക്കി
    • യുദ്ധം അവസാനിപ്പിക്കാൻ യു.എസ് ശ്രമം; ഇസ്രായിൽ നിർത്താതെ അയയില്ലെന്ന് ഇറാൻ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    മുൻ മന്ത്രി എം.ടി പത്മ അന്തരിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്12/11/2024 Latest India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മുംബൈ- മുൻ ഫിഷറീസ് -ഗ്രാമ വികസന വകുപ്പ് മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന എം.ടി പത്മ(80) അന്തരിച്ചു. മുംബൈയിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. എട്ടും ഒൻപതും കേരള നിയമ സഭകളിലെ കൊയിലാണ്ടിയിൽ നിന്നുള്ള അംഗവുമായിരുന്ന എം.ടി പത്മ 1943 ജനുവരി ഒൻപതിന് എ. ഗോവിന്ദന്റെയും സി. ടി. കൗസല്യയുടെയും മകളായാണ് ജനിച്ചത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതു രംഗത്തെത്തിയ പത്മ നിയമത്തിൽ ബിരുദാനന്ദര ബിരുദവും ബിരുദവും നേടി. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. കോഴിക്കോട് കോൺഗ്രസിന്റെ ഡി.സി.സി സെക്രട്ടറിയും ട്രഷററുമായി പ്രവർത്തിച്ചു. മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറി, കെ.പി.സി.സി അംഗം എന്നീ നിലകളിലൊക്കെ പൊതു രംഗത്ത് സജീവമായിരുന്നു. ഫിഷറീസ് -ഗ്രാമ വികസന – രജിസ്ട്രേഷൻ വകുപ്പ് മന്ത്രിയായി 2 ജൂലൈ 1991 മുതൽ 16 മാർച്ച് 1995 വരെയും ഫിഷറീസ് – രജിസ്ട്രേഷൻ വകുപ്പ് മന്ത്രിയായി 1995 മെയ് മുതൽ 1996 മെയ് വരെയും പ്രവർത്തിച്ചു.

    1999 ൽ പാലക്കാട് നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും എൻ.എൻ. കൃഷ്ണദാസിനോട് പരാജയപ്പെട്ടു. 2004 ൽ വടകര മണ്ഡലത്തിൽ നിന്നു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കെ. കരുണാകരൻ ഡി.ഐ.സി രൂപീകരിച്ചപ്പോൾ അതിലേക്കു പോയ പത്മ പിന്നീട് കോൺഗ്രസിൽ തിരിച്ചു വന്നു. കോഴിക്കോട് കോർപ്പറേഷനിൽ പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Congress MT Padma
    Latest News
    ഫ്രീകിക്ക് ഗോളുമായി മെസ്സി; പോർട്ടോയെ തകർത്ത് ഇന്റർ മയാമി
    20/06/2025
    വർഷങ്ങൾക്ക് മുമ്പ് മരിച്ച ഡ്രൈവറുടെ കുടുംബത്തിന് സ്പോൺസർ വക ഇപ്പോഴും പണം, സൗദിയിൽനിന്ന് മറ്റൊരു കനിവിന്റെ കഥ
    19/06/2025
    ഇറാന്റെ ആണവ, ബാലിസ്റ്റിക് ഭീഷണി പൂര്‍ണമായും ഇല്ലാതാക്കും – നെതന്യാഹു
    19/06/2025
    വി.വി പ്രകാശിന്റെ കുടുംബം വോട്ട് ചെയ്യില്ലെന്ന് കെ.കെ ലതികയുടെ പോസ്റ്റ്, വോട്ട് ചെയ്ത ഉടൻ മുക്കി
    19/06/2025
    യുദ്ധം അവസാനിപ്പിക്കാൻ യു.എസ് ശ്രമം; ഇസ്രായിൽ നിർത്താതെ അയയില്ലെന്ന് ഇറാൻ
    19/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version