ലോസാഞ്ചലസ്– 77-ാമത് എമ്മി അവാർഡ്സ് 2025 പ്രഖ്യാപിച്ചു. മികച്ച സഹനടനുള്ള എമ്മി പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി ഓവൻ കൂപ്പർ മാറി. അഡോളസെൻസ് എന്ന ഒറ്റ പരമ്പരയിലൂടെ എമ്മിയുടെ ചരിത്രം മാറ്റിയെഴുതിയ ഓവൻ കൂപ്പറിന് 15 വയസ്സ് മാത്രമാണ് പ്രായം. ലിമിറ്റഡ് ഓർ ആന്തോളജി സീരിസ് ഓർ മൂവി വിഭാഗത്തിലാണ് താരം നേട്ടം കൊയ്തത്. ഞായറാഴ്ച ലോസാഞ്ചലസിലെ പീക്കോക്ക് തിയറ്ററിൽ വച്ചായിരുന്നു പുരസ്കാര ചടങ്ങ്.
ഓവൻ ആഷ്‌ലി വാൾട്ടേഴ്‌സ്, ഹാവിയർ ബാർഡെം, ബിൽ കാമ്പ്, പീറ്റർ സാർസ്റ്റാർഡ്, റോബ് ഡെലാന എന്നിവരുൾപ്പെടെ അഞ്ച് മുതിർന്ന നോമിനികളെ പിന്തള്ളിയാണ് ഓവൻ കൂപ്പർ ഈ പുരസ്‌കാരം നേടിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group