കോഴിക്കോട്- കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആനകൾ തമ്മിൽ കൊമ്പു കോർത്തു. തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്നു പേർ മരിച്ചു. ലീല, അമ്മുക്കുട്ടി,രാജൻ എന്നിവരാണ് മരിച്ചത്. ഇരുപതിലേറെ പേർക്ക് പരുക്കേറ്റു. കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിച്ച പീതാംബരൻ, ഗോകുൽ എന്നീ ആനകളാണ് ഇടഞ്ഞത്. ഇടഞ്ഞ ഒരാന മറ്റൊരാനയെ കുത്തിയതോടെ രണ്ട് ആനകളും ഇടഞ്ഞോടുകയായിരുന്നു.
ആന തകർത്ത ദേവസ്വം ഓഫിസിൻ്റെ അവശിഷ്‌ടങ്ങൾ ദേഹത്തുവീണാണ് ലീലയും അമ്മുക്കുട്ടിയും മരിച്ചത്. എഴുന്നള്ളിപ്പ് തുടങ്ങാനിരിക്കെ പടക്കം പൊട്ടിച്ചപ്പോൾ പരിഭ്രമിച്ച ഒരാന മറ്റൊരു ആനയെ കുത്തുകയായിരുന്നു. ഇതോടെ രണ്ട് ആനകളും ഓടി. ഇതോടെ ജനം ചിന്നിച്ചിതറി ഓടിയതോടെയാണ് പലർക്കും പരിക്കേറ്റത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group