ന്യൂദൽഹി: മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകളുടെ തിയതി പ്രഖ്യാപിച്ചു. ജാർഖണ്ഡിൽ രണ്ട് ഘട്ടങ്ങളിലായി നവംബർ 13, 20 തീയതികളിലും മഹാരാഷ്ട്രയിൽ നവംബർ 20 നും വോട്ടെടുപ്പ് നടക്കും. വയനാട് ലോക്സഭ മണ്ഡലത്തിലേക്കും ചേലക്കര, പാലക്കാട് നിയമസഭ മണ്ഡലങ്ങളിലേക്കും നവംബർ 13ന് തെരഞ്ഞെടുപ്പ് നടക്കും. വോട്ടെണ്ണൽ നവംബർ 23-ന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
2019-ലെ ജാർഖണ്ഡ് തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ഹേമന്ത് സോറൻ്റെ ജാർഖണ്ഡ് മുക്തി മോർച്ച – കോൺഗ്രസ് സഖ്യമാണ് ജാർഖണ്ഡ് ഭരിക്കുന്നത്. മഹരാഷ്ട്രയിൽ ബി.ജെ.പി-ശിവസേന(ഷിൻഡേ)-എൻ.സി.പി(അജിത് പവാർ)സഖ്യമാണ് ഭരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group