Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Tuesday, July 1
    Breaking:
    • ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ശമ്പളം ഓൺലൈനിൽ; പദ്ധതിയുടെ മൂന്നാം ഘട്ടം പ്രാബല്യത്തിൽ
    • ഗാസയിലെ പുതിയ സഹായ വിതരണ സംവിധാനം നിര്‍ത്തലാക്കണമെന്ന് ആംനസ്റ്റി അടക്കം 171 സംഘടനകള്‍
    • ഹരിപ്പാട് അഞ്ചാം ക്ലാസ് വിദ്യാർഥി മരിച്ച നിലയിൽ
    • കര്‍ണാടക മുഖ്യമന്ത്രി പദവി ഇപ്പോള്‍ ചിന്തയിലില്ലെന്ന് ഡികെ ശിവകുമാര്‍; പാര്‍ടിയെ ശക്തിപ്പെടുത്തലും തുടര്‍ഭരണവും ലക്ഷ്യം
    • ഒമാനിലെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ എസ്ജിഐവിഎസ് മുഖേന തുടക്കമായി; അടുത്ത മാസം മുതല്‍ 11 കേന്ദ്രങ്ങള്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Latest

    ബീഫ് കൈവശം വെച്ചുവെന്ന് ആരോപിച്ച് മഹാരാഷ്ട്രയിൽ വയോധികന് ക്രൂര മർദ്ദനം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്31/08/2024 Latest India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മുംബൈ- മഹാരാഷ്ട്രയിൽ പശുവിറച്ചി കൊണ്ടുപോകുന്നുവെന്ന് ആരോപിച്ച് സഹയാത്രികർ വയോധികനെ ക്രൂരമായി മർദ്ദിച്ചു. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ വെച്ചാണ് ദാരുണ സംഭവം അരങ്ങേറിയത്. നിരവധി പേർ നോക്കിനിൽക്കെയാണ് പ്രായമേറിയ ആളെ സംഘം ചേർന്ന് മർദ്ദിച്ചത്. ഇദ്ദേഹത്തെ സഹായിക്കാൻ കംപാർട്ട്മെന്റിലുണ്ടായിരുന്ന ആരും തയ്യറായില്ല. അശ്‌റഫ് മുനിയാർ എന്ന വയോധികനാണ് മർദ്ദനമേറ്റത്. ഇദ്ദേഹത്തിന്റെ കൈവശം വച്ചിരുന്ന രണ്ട് വലിയ പ്ലാസ്റ്റിക് പെട്ടികളിൽ ഇറച്ചിയുണ്ടെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. “എന്താണ് നിങ്ങൾ കൊണ്ടുപോകുന്നത്? നിങ്ങൾ എവിടെ പോകുന്നു? നിങ്ങൾ എവിടെ നിന്നാണ്? നിങ്ങൾക്ക് ആടുകളെ അവിടെ കിട്ടുമോ? തുടങ്ങിയ ചോദ്യങ്ങൾ ഉന്നയിച്ചാണ് മർദ്ദനം അഴിച്ചുവിട്ടത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ജൽഗാവ് ജില്ലക്കാരനായ അഷ്റഫ് മുൻയാറിന്, മലേഗാവിലെ മകളുടെ വീട്ടിലേക്ക് ധൂലെ എക്‌സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെയാണ് മർദ്ദനമേറ്റത്. ഇത് ശ്രാവണ മാസമാണെന്നും മാംസം ഉപയോഗിക്കരുതെന്നും ആക്രോശിച്ചായിരുന്നു മർദ്ദനം. റെയിൽവേ കമ്മീഷണർ സംഭവം സ്ഥിരീകരിക്കുകയും വിഷയത്തിൽ കേസെടുക്കുകയും ചെയ്തു. ഇയാളെ മർദിച്ച യാത്രക്കാരെ റെയിൽവേ പോലീസ് അന്വേഷിക്കുകയാണെന്നും കമ്മീഷണർ പറഞ്ഞു. വീഡിയോ വൈറലായതിനെ തുടർന്ന് മർദ്ദനമേറ്റയാളുമായി പോലീസ് ബന്ധപ്പെട്ടു. ധൂലെ സ്വദേശികളായ രണ്ട് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു.

    Haji Ashraf Munyar from a village in Jalgaon District travelling in a train to Kalyan to meet his daughter was abused and badly beaten up by goons in a train near Igatpuri alleging him of carrying beef. pic.twitter.com/uOr3vlqBqB

    — Mohammed Zubair (@zoo_bear) August 30, 2024

    ശരദ് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻ.സി.പി, സംഭവത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. സംസ്ഥാനത്തിന്റെ ക്രമസമാധാന നില തകർന്നതായും എൻ.സി.പി ആരോപിച്ചു. മഹാരാഷ്ട്രയിലെ 80 ശതമാനം ആളുകളും മാംസാഹാരികളാണ്, ഇത് നമ്മുടെ മഹാരാഷ്ട്രയാണ്. തീരദേശത്തെ 95 ശതമാനം ആളുകളും മാംസാഹാരികളാണ്. ഞങ്ങൾ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു, ഞങ്ങൾ ജൈനന്മാരെയും ബഹുമാനിക്കുന്നു. നിങ്ങളുടെ അച്ഛനെപ്പോലെ പ്രായമുള്ള ഒരാളെ തല്ലാൻ നാണമില്ലേ എന്നും എൻ.സി.പി ചോദിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Beef Maharashtra
    Latest News
    ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ശമ്പളം ഓൺലൈനിൽ; പദ്ധതിയുടെ മൂന്നാം ഘട്ടം പ്രാബല്യത്തിൽ
    01/07/2025
    ഗാസയിലെ പുതിയ സഹായ വിതരണ സംവിധാനം നിര്‍ത്തലാക്കണമെന്ന് ആംനസ്റ്റി അടക്കം 171 സംഘടനകള്‍
    01/07/2025
    ഹരിപ്പാട് അഞ്ചാം ക്ലാസ് വിദ്യാർഥി മരിച്ച നിലയിൽ
    01/07/2025
    കര്‍ണാടക മുഖ്യമന്ത്രി പദവി ഇപ്പോള്‍ ചിന്തയിലില്ലെന്ന് ഡികെ ശിവകുമാര്‍; പാര്‍ടിയെ ശക്തിപ്പെടുത്തലും തുടര്‍ഭരണവും ലക്ഷ്യം
    01/07/2025
    ഒമാനിലെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ എസ്ജിഐവിഎസ് മുഖേന തുടക്കമായി; അടുത്ത മാസം മുതല്‍ 11 കേന്ദ്രങ്ങള്‍
    01/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.