ബെയ്‌റൂത്ത് – ഒരു മാസത്തോളമായി ഇസ്രായിലും ഹിസ്ബുല്ലയും തമ്മില്‍ തുടരുന്ന സംഘര്‍ഷത്തിനിടയില്‍ ചൊവ്വാഴ്ച ദക്ഷിണ ലെബനോനില്‍ ഇസ്രായിലി വ്യോമാക്രമണത്തില്‍ ഒരു പാരാമെഡിക്കല്‍ ജീവനക്കാരന്‍ ഉള്‍പ്പെടെ എട്ട് പേര്‍ കൊല്ലപ്പെട്ടതായി ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സ്വരീഫ ഗ്രാമത്തില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് ലെബനീസ് പൗരന്മാര്‍ കൊല്ലപ്പെടുകയും 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അല്‍നജ്ജാരിയ ഗ്രാമത്തില്‍ നടന്ന വ്യോമാക്രമണത്തില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാല് ലെബനീസ് പൗരന്മാര്‍ മരിച്ചു.
ഹിസ്ബുല്ലയുടെ സഖ്യകക്ഷിയായ അമല്‍ മൂവ്മെന്റുമായി ബന്ധപ്പെട്ട സ്‌കൗട്ട്‌സ് ഓഫ് ദി മെസേജിന്റെ ഒത്തുചേരല്‍ കേന്ദ്രം ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ വ്യോമാക്രമണില്‍ ഒരു പാരാമെഡിക്കല്‍ ജീവനക്കാരന്‍ കൊല്ലപ്പെടുകയും രണ്ടു പാരാമെഡിക്കുകള്‍ക്കും 11 സാധാരണക്കാര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ മേഖലക്കെതിരായ തുടര്‍ച്ചയായ ആക്രമണങ്ങളെ മന്ത്രാലയം അപലപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



