മക്ക- ഈ വർഷത്തെ ഹജ് തീർത്ഥാടനത്തിനിടെ ഇതേവരെ മരിച്ചത് എട്ടിലേറെ മലയാളികൾ. മയ്യിത്ത് മക്കയിലെ വിവിധ ആശുപത്രികളിലെ മോർച്ചറികളിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കി മക്കയിൽ മറവു ചെയ്യുമെന്ന് മക്കയിലെ കെ.എം.സി.സി നേതാവും സാമൂഹ്യ പ്രവർത്തകനുമായ മുജീബ് പൂക്കോട്ടൂർ ദ മലയാളം ന്യൂസിനോട് പറഞ്ഞു.
കണ്ണൂർ കണ്ണപ്പുരം സ്വദേശി ഖൈറുനിസ, ഫാത്തിമ വീരാൻ പുത്തനത്താണി, താനൂർ പള്ളിപറമ്പ് റോഡിൽ പരേതനായ കള്ളിയത്ത് കുഞ്ഞിമുഹമ്മദിന്റെ ഭാര്യ കള്ളിയത്ത് പാത്തുമോൾ, തിരൂർ പറമ്പിൽ അലവിക്കുട്ടി(കെ.എൽ.ആർ 390), തേവലക്കര വലിയകത്ത് നിഷ അബ്ദുറഷീദ് (കെ.എൽ.ഡബ്ല്യു.എം 6427), ഹംസ കൊണ്ടോട്ടി, കൊച്ചി സ്വദേശി മുസ്തഫ നാലകത്ത്( കെ.എൽ.എഫ് 863), എളങ്കൂർ മേലേതിൽ അബ്ദുള്ള (സ്വകാര്യ ഗ്രൂപ്പ്) എന്നിവരാണ് ഇതോടകം മരിച്ചതായി ഔദ്യോഗിക വിവരം ലഭിച്ചത്.
പ്രതിരോധ മന്ത്രാലയത്തിൽനിന്നുള്ള പരിശോധനകൾ പൂർത്തിയാക്കിയ ശേഷം മയ്യിത്ത് മക്കയിൽ മറവുചെയ്യുമെന്ന് മുജീബ് പൂക്കോട്ടൂർ അറിയിച്ചു.