കോഴിക്കോട്- പൊന്നാനി, താനൂർ, കാപ്പാട് തുടങ്ങിയ മാസപ്പിറവി ദൃശ്യമായി. പ്രാഥമിക വിവരമാണ് ഇപ്പോൾ ലഭിച്ചത്. ഇക്കാര്യം വിവിധ ഖാസിമാരുമായി കൂടിയാലോചന നടത്തി പെരുന്നാൾ പ്രഖ്യാപിക്കും. പൊന്നാനിയിൽ മാസം കണ്ടതായി ഇബ്രാഹീം ഖലീൽ ബുഖാരി തങ്ങൾ അറിയിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും നാളെ പെരുന്നാളായി പ്രഖ്യാപിച്ചു. തിരുവന്തപുരം പാളയം ഇമാമും നാളെ പെരുന്നാളിയിരിക്കുമെന്ന് അറിയിച്ചു. കേരള ഹിലാൽ കമ്മിറ്റിയും നാളെ പെരുന്നാളാണന്ന് അറിയിച്ചു.
സമസ്ത സംസ്ഥാന പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളും നാളെ ചെറിയ പെരുന്നാളായിരിക്കുമെന്ന് അറിയിച്ചു. വിവിധ സ്ഥലങ്ങളിൽ മാസപ്പിറവി ദൃശ്യമായതിനെ തുടർന്നാണ് പ്രഖ്യാപനമെന്നും തങ്ങൾ പറഞ്ഞു. കോഴിക്കോട് വലിയ ഖാസിയും നാളെ പെരുന്നാളാണെന്ന് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group