കയ്‌റോ – റമദാന്‍ മാസത്തില്‍ കാബറെകള്‍, നൈറ്റ് ക്ലബ്ബുകള്‍, ബാറുകള്‍, ഡിസ്‌കോകള്‍ എന്നിവ അടച്ചിടാന്‍ ഈജിപ്ഷ്യന്‍ ടൂറിസം മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. നൈറ്റ് ക്ലബ്ബുകളും മദ്യം വിളമ്പുന്ന സ്ഥാപനങ്ങളും തുറക്കുന്നതും പ്രവര്‍ത്തിപ്പിക്കുന്നതും ഈ ഉത്തരവ് നിരോധിക്കുന്നു. വിശുദ്ധ റമദാന്‍ മാസത്തിലും ഇസ്‌ലാമിക മത ആഘോഷ ദിവസങ്ങളിലും ടു-സ്റ്റാര്‍, വണ്‍-സ്റ്റാര്‍ ടൂറിസ്റ്റ് റെസ്റ്റോറന്റുകളില്‍ മദ്യം വിളമ്പുന്നതും നിരോധിച്ചിട്ടുണ്ട്. നിയമ ലംഘകര്‍ക്കെതിരായ കേസ് നിയമനടപടികള്‍ക്കായി പബ്ലിക് പ്രോസിക്യഷന്‍ ഓഫീസിന് റഫര്‍ ചെയ്യുകയും അവരെ ശിക്ഷിക്കുകയും ചെയ്യും. റമദാനില്‍ മതപരമായ മേഖലകളിലും സ്ഥലങ്ങളിലും സുരക്ഷാ നടപടികള്‍ ശക്തമാക്കുകയും കര്‍ശനമാക്കുകയും ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



