ന്യൂദൽഹി-ഇന്ത്യയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന അറബിക്കടലിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്.
തിങ്കളാഴ്ച രാത്രി 8.56ന് അറബിക്കടലിൽ ഭൂചലനം അനുഭവപ്പെട്ടതായി നാഷണൽ സീസ്മോളജിക്കൽ സെൻ്റർ അറിയിച്ചു. ഭൂമിയിൽ 10 കിലോമീറ്റർ താഴെയാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രമെന്നാണ് വിവരം. മാലിദ്വീപിൽനിന്ന് 216 കിലോമീറ്റർ അകലെയാണ് പ്രഭവസ്ഥാനം.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group