കണ്ണൂർ– ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണത്തിനുപിന്നിൽ നടക്കുന്നത് അനാശാസ്യമെന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ പഴയ പ്രതികരണത്തിന് മറുപടിയുമായി ഡിവൈഎഫ്ഐ. ലൈംഗിക ആരോപണം ഉയർന്നതിനു പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും രാഹുൽ മാങ്കൂട്ടത്തിലിന് രാജി വെക്കേണ്ടി വന്നിരുന്നു. ഈ വാർത്ത വന്ന അതെ പേജിൽ പൊതിച്ചോർ പൊതിഞ്ഞ് വിതരണം നൽകിയാണ് ഡിവൈഎഫ്ഐ മറുപടി നൽകിയത്. ഡിവൈഎഫ്‌ഐ നടത്തുന്ന സ്‌നേഹപൂര്‍വ്വം പൊതിച്ചോറിനെതിരെയായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ പരാമർശം.
രാവിലെ മുതല്‍ പിറ്റേന്ന് പുലരും വരെ അനാശ്യാസത്തെ കുറിച്ച് മാത്രം ചിന്തയുള്ള ഒരുവന് കാണുന്നതെല്ലാം അങ്ങനെ തോന്നാം. പക്ഷേ ഡിവൈഎഫ്‌ഐ ഒരു പതിറ്റാണ്ടിലേറെ കാലമായി ലക്ഷകണക്കിന് മനുഷ്യരുടെ ഒരു നേരത്തെ വിശപ്പടക്കുകയാണെന്നാണ് ഡിവൈഎഫ്‌ഐ നേതാക്കൾ ഇതിനോട് പ്രതികരിച്ചത്.