Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, May 9
    Breaking:
    • മാഞ്ചസ്റ്ററും ടോട്ടനം ഹോട്‌സ്പറും യൂറോപ്പ ഫൈനലിൽ
    • പാക്കിസ്ഥാന്റെ ഡ്രോൺ, മിസൈൽ ആക്രമണങ്ങളെ ചെറുത്തുതോൽപ്പിച്ച് ഇന്ത്യ
    • ഗാസയിൽ മൃഗങ്ങൾ പോലും തിന്നാത്തത് മനുഷ്യർ ഭക്ഷിക്കുന്നു; പട്ടിണി രൂക്ഷം, ആളുകൾ കൺമുന്നിൽ മരിക്കുമെന്ന് മുന്നറിയിപ്പ്
    • അന്തരിച്ച പോപ്പിന്റെ സമാധാന ശ്രമങ്ങൾ ലിയോ പതിനാലാമനും തുടരണമെന്ന് ഫലസ്തീൻ പ്രസിഡന്റും ഗാസയിലെ ക്രിസ്ത്യാനികളും
    • ചരക്ക് വാഹനങ്ങളുടെ ഭാരം 45 ടൺ കവിയരുതെന്ന് അതോറിറ്റി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    ലോകത്തിലെ ഏറ്റവും വലിയ വിമാനതാവളത്തിന്റെ നിർമാണം ദുബായ് ആരംഭിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്29/04/2024 Latest Gulf UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബായ്: ലോകത്തിലെ ഏറ്റവും വലിയ വിമാനതാവള ടെർമിനലിൻ്റെ നിർമാണം ദുബായ് ആരംഭിച്ചതായി എമിറേറ്റ് ഭരണാധികാരി പറഞ്ഞു. 35 ബില്യൺ ഡോളറിൻ്റെ എയർപോർട്ട് ടെർമിനൽ പദ്ധതിയാണ് ആരംഭിക്കുന്നതെന്ന് ദുബായ് പ്രധാനമന്ത്രിയും വൈസ് പ്രസിഡൻ്റുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. പുതിയ ടെർമിനലിന് നിലവിലെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തേക്കാൾ അഞ്ചിരട്ടി വലിപ്പമുണ്ടാകുമെന്നും പ്രതിവർഷം 260 ദശലക്ഷം യാത്രക്കാരെ വഹിക്കാൻ ശേഷിയുണ്ടാകുമെന്നും ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.
    ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിലെ എല്ലാ പ്രവർത്തനങ്ങളും വരും വർഷങ്ങളിൽ പുതിയ അൽ മക്തൂം ഇൻ്റർനാഷണൽ എയർപോർട്ടിലേക്ക് മാറ്റുമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

    ദുബായ് സൗത്തിലെ വിമാനത്താവളത്തിന് ചുറ്റും പുതിയ നഗരം നിർമിക്കും. ഒരു ദശലക്ഷം ആളുകൾക്ക് പാർപ്പിട സൗകര്യവും ഉണ്ടാകും. ലോജിസ്റ്റിക്‌സ്, എയർ ട്രാൻസ്‌പോർട്ട് മേഖലകളിലെ ലോകത്തെ മുൻനിര കമ്പനികൾക്ക് ഇവിടെ എല്ലാവിധ സൗകര്യങ്ങളുമുണ്ടാകും. നമ്മുടെ കുട്ടികൾക്കും അവരുടെ കുട്ടികൾക്കും തുടർച്ചയായതും സുസ്ഥിരവുമായ വികസനം ഉറപ്പാക്കി ഞങ്ങൾ ഭാവി തലമുറകൾക്കായി ഒരു പുതിയ പ്രോജക്റ്റ് നിർമ്മിക്കുകയാണെന്നും ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അൽ മക്തൂം ഇൻ്റർനാഷണൽ എയർപോർട്ട്, യു.എ.ഇയിലെ മുൻനിര വിമാനകമ്പനിയായ എമിറേറ്റ്സിൻ്റെ പുതിയ കേന്ദ്രമായിരിക്കും. കൂടാതെ അഞ്ച് സമാന്തര റൺവേകളും 400 എയർക്രാഫ്റ്റ് ഗേറ്റുകളും ഉൾക്കൊള്ളുന്നതാണ് പുതിയ വിമാനതാവളം. പ്രമുഖ വ്യോമയാന കേന്ദ്രമെന്ന നിലയിൽ ദുബായിയുടെ സ്ഥാനം പുതിയ വിമാനതാവളം ഉറപ്പിക്കുമെന്ന് ദുബായ് എയർപോർട്ട് സിഇഒ പോൾ ഗ്രിഫിത്ത്സ് പറഞ്ഞു.

    Today, we approved the designs for the new passenger terminals at Al Maktoum International Airport, and commencing construction of the building at a cost of AED 128 billion as part of Dubai Aviation Corporation's strategy.

    Al Maktoum International Airport will enjoy the… pic.twitter.com/oG973DGRYX

    — HH Sheikh Mohammed (@HHShkMohd) April 28, 2024

    ദുബായിയുടെ വളർച്ച എല്ലായ്പ്പോഴും അതിൻ്റെ വ്യോമയാന അടിസ്ഥാന സൗകര്യങ്ങളുടെ വളർച്ചയ്‌ക്കൊപ്പം കൈകോർത്തിരിക്കുന്നു, ഇന്ന് ആ യാത്രയിൽ മറ്റൊരു ധീരമായ ചുവടുവെപ്പ് ഞങ്ങൾ കാണുന്നു,” ഗ്രിഫിത്ത്സ് പ്രസ്താവനയിൽ പറഞ്ഞു.

    തുടർച്ചയായ 10 വർഷമായി അന്താരാഷ്ട്ര യാത്രകൾക്കായി ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണ് ദുബായ് ഇൻ്റർനാഷണൽ എയർപോർട്ട്. കഴിഞ്ഞ വർഷം ഏകദേശം 87 ദശലക്ഷം യാത്രക്കാർ ട്രാൻസിറ്റ് ഹബായി ദുബായ് വിമാനതാവളത്തെ ഉപയോഗിച്ചുവെന്നാണ് കണക്ക്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    മാഞ്ചസ്റ്ററും ടോട്ടനം ഹോട്‌സ്പറും യൂറോപ്പ ഫൈനലിൽ
    09/05/2025
    പാക്കിസ്ഥാന്റെ ഡ്രോൺ, മിസൈൽ ആക്രമണങ്ങളെ ചെറുത്തുതോൽപ്പിച്ച് ഇന്ത്യ
    09/05/2025
    ഗാസയിൽ മൃഗങ്ങൾ പോലും തിന്നാത്തത് മനുഷ്യർ ഭക്ഷിക്കുന്നു; പട്ടിണി രൂക്ഷം, ആളുകൾ കൺമുന്നിൽ മരിക്കുമെന്ന് മുന്നറിയിപ്പ്
    09/05/2025
    അന്തരിച്ച പോപ്പിന്റെ സമാധാന ശ്രമങ്ങൾ ലിയോ പതിനാലാമനും തുടരണമെന്ന് ഫലസ്തീൻ പ്രസിഡന്റും ഗാസയിലെ ക്രിസ്ത്യാനികളും
    09/05/2025
    ചരക്ക് വാഹനങ്ങളുടെ ഭാരം 45 ടൺ കവിയരുതെന്ന് അതോറിറ്റി
    09/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version