ജിദ്ദ – യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തൂമിന്റെ പുത്രി ശൈഖ മഹ്റ ഭര്‍ത്താവ് ശൈഖ് മാനിഅ് ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ബിന്‍ മാനിഅ് അല്‍മക്തൂമുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയതായി അറിയിച്ചു.
‘പ്രിയ ഭര്‍ത്താവെ, നിങ്ങള്‍ മറ്റു കൂട്ടാളികളുമായി തിരക്കിലായതിനാല്‍, ഞാന്‍ നമ്മുടെ വിവാഹമോചനം പ്രഖ്യാപിക്കുന്നു, ഞാന്‍ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു, ഞാന്‍ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു, ഞാന്‍ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു, നിങ്ങളുടെ കാര്യത്തില്‍ ശ്രദ്ധപുലര്‍ത്തുക, നിങ്ങളുടെ മുന്‍ ഭാര്യ’ – എന്ന സന്ദേശം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്താണ് വിവാഹമോചനം ശൈഖ മഹ്റ പ്രഖ്യാപിച്ചത്.
കഴിഞ്ഞ വര്‍ഷം ജൂണിലാണ് ദുബായ് വെള്‍ഡ് സെന്ററിലെ സഈദ് ഹാളില്‍ വെച്ച് ശൈഖ് മഹ്റയുടെയും ശൈഖ് മാനിഅ് അല്മക്തൂമിന്റെയും വിവാഹം നടന്നത്. 26 കാരിയായ ശൈഖ് മഹ്റ ബ്രിട്ടീഷ് യൂനിവേഴ്സിറ്റിയില്‍ നിന്ന് ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ ബിരുദം നേടിയിട്ടുണ്ട്. ഗ്രീക്കുകാരിയായ സിയോ ഗ്രിഗ്രോയാക്കോസ് ആണ് ശൈഖ് മഹ്റയുടെ മാതാവ്.