വാഷിംഗ്ടൺ – അമേരിക്കയുടെ പുതിയ പ്രസിഡന്റായി റിപ്പബ്ലിക്കൻ പ്രതിനിധി ഡോണൾഡ് ട്രംപ് അധികാരത്തിലേക്ക്. ഏതാനും ഇലക്ടറൽ വോട്ടുമാത്രം നേടിയാൽ ട്രംപ് പ്രസിഡന്റ് പദവിയിലെത്തും. നിലവിലുള്ള സഹചര്യത്തിൽ ട്രംപിന് അധികാരത്തിലെത്താൻ വലിയ പ്രയാസമുണ്ടാകില്ല. നിലവിലുള്ള വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെയാണ് ട്രംപ് പരാജയപ്പെടുത്തിയത്. അമേരിക്കയുടെ 47-ാമത് പ്രസിഡന്റ് പദവിയിലെ വിജയം സുനിശ്ചിതമായതോടെ വെസ്റ്റ് പാം ബീച്ചിലെത്തി ട്രംപ് പ്രവർത്തകരെ അഭിവാദ്യം ചെയ്തു.
ജോർജിയ, നോർത്ത് കരോലിന, പെൻസിൽവാനിയ എന്നിവയുൾപ്പെടെ 50 യു.എസ് സംസ്ഥാനങ്ങളിൽ പകുതിയിലധികവും ട്രംപ് വിജയിച്ചതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ രണ്ടിലും കഴിഞ്ഞ തവണ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡനാണ് വിജയിച്ചിരുന്നത്. നിലവിൽ 266 ഇലക്ടറൽ വോട്ടുകൾ ട്രംപിന് ലഭിച്ചു. പ്രസിഡൻ്റ് സ്ഥാനം ലഭിക്കാൻ 270 വോട്ടുകളാണ് വേണ്ടത്.
കമലാ ഹാരിസിന് ഇതുവരെ 195 ഇലക്ടറൽ വോട്ടുകളാണ് ലഭിച്ചത്. കാലിഫോർണിയയും ന്യൂയോർക്കും വാഷിംഗ്ടണും കമലാ ഹാരിസിന് അനുകൂലമായി. അമേരിക്കയുടെ ചരിത്രത്തിൽ പ്രസിഡന്റ് പദവിയിൽ ഇരിക്കെ പരാജയപ്പെട്ട ശേഷം വീണ്ടും തിരിച്ചെത്തുന്ന രണ്ടാമത്തെ പ്രസിഡന്റാണ് ട്രംപ്.
അമേരിക്കയെ അതിന്റെ പൂർവകാല പ്രതാപത്തിലേക്ക് തിരികെ എത്തിക്കുമെന്ന് ട്രപ് പറഞ്ഞു. അമേരിക്കയുടെ സുവർണ യുഗമാണ് വരാനിരിക്കുന്നത്. അമേരിക്കയുടെ മുഴുവൻ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാക്കുമെന്നും ട്രംപ് പറഞ്ഞു.
സിഎൻഎൻ, ഫോക്സ് ന്യൂസ്, എംഎസ്എൻബിസി/എൻബിസി ന്യൂസ്, എബിസി, സിബിഎസ് എന്നിവയുൾപ്പെടെയുള്ള യുഎസ് മാധ്യമങ്ങളുടെ പ്രവചനങ്ങളെ അടിസ്ഥാനമാക്കി, ഓരോ സ്ഥാനാർത്ഥിയും വിജയിച്ച സംസ്ഥാനങ്ങളുടെ പട്ടികയും അതിനനുസരിച്ചുള്ള ഇലക്ടറൽ വോട്ടുകളുടെ എണ്ണവും ഇങ്ങിനെയാണ്.
അലബാമ (9)
അർക്കൻസാസ് (6)
ഫ്ലോറിഡ (30)
ജോർജിയ (16)
ഐഡഹോ (4)
ഇന്ത്യാന (11)
അയോവ (6)
കൻസാസ് (6)
കെൻ്റക്കി (8)
ലൂസിയാന (8)
മിസിസിപ്പി (6)
മിസോറി (10)
മൊണ്ടാന (4)
നെബ്രാസ്ക (4 – പിളർപ്പ്)
നോർത്ത് കരോലിന (16)
നോർത്ത് ഡക്കോട്ട (3)
ഒഹിയോ (17)
ഒക്ലഹോമ (7)
പെൻസിൽവാനിയ (19)
സൗത്ത് കരോലിന (9)
സൗത്ത് ഡക്കോട്ട (3)
ടെന്നസി (11)
ടെക്സസ് (40)
യൂട്ടാ (6)
വെസ്റ്റ് വെർജീനിയ (4)
വ്യോമിംഗ് (3)
കാലിഫോർണിയ (54)
കൊളറാഡോ (10)
കണക്റ്റിക്കട്ട് (7)
ഡെലവെയർ (3)
ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ (3)
ഹവായ് (4)
ഇല്ലിനോയിസ് (19)
മേരിലാൻഡ് (10)
മസാച്യുസെറ്റ്സ് (11)
നെബ്രാസ്ക (1 – പിളർപ്പ്)
ന്യൂ മെക്സിക്കോ (5)
ന്യൂയോർക്ക് (28)
ഒറിഗോൺ (8)
റോഡ് ഐലൻഡ് (4)
വെർമോണ്ട് (3)
വിർജീനിയ (13)
വാഷിംഗ്ടൺ (12)