മുംബൈ: ഇന്ത്യയിലെ സമാന്തര സിനിമാ രംഗത്തെ അതികായനായ സംവിധായനകന്‍ ശ്യാം ബെനഗല്‍ അന്തരിച്ചു. 90 വയസ്സായ അദ്ദേഹത്തെ ദിവസങ്ങള്‍ക്ക് മുമ്പാണ് മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൃക്ക രോഗത്തെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകീട്ട് 6.38നായിരുന്നു അന്ത്യമെന്ന് മകള്‍ പിയ ബെനഗല്‍ അറിയിച്ചു. ഡിസംബര്‍ 14നായിരുന്നു ശ്യാം ബെനഗലിന്റെ 90ാം പിറന്നാള്‍. താന്‍ മൂന്ന് പ്രൊജക്ടുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയാണെന്ന് അന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
2023ല്‍ പുറത്തിറങ്ങിയ മുജീബ്: ദ മേക്കിങ് ഓഫ് എ നേഷന്‍ എന്ന ബയോപിക് ആയിരുന്നു ശ്യാം ബെനഗലിന്റെ അവസാന ചിത്രം. അങ്കുര്‍, മന്ദന്‍, ഭൂമിക, നിശാന്ത് തുടങ്ങി ഒട്ടേറെ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ബെനഗല്‍ രാജ്യാന്തര തലത്തിലും അറിയപ്പെട്ട സംവിധായകനാണ്. 1970കളിലും 80കളിലും ഇന്ത്യയിലെ സമാന്തര സിനിമയെ പുതിയൊരു തലത്തിലേക്ക് ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. നിരവധി തവണ ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.