കൊച്ചി- മലയാളത്തിലെ പ്രമുഖ ചലച്ചിത്ര സംവിധായകൻ മോഹൻ അന്തരിച്ചു. വിടപറയും മുമ്പേ, പക്ഷേ, അങ്ങനെ ഒരു അവധിക്കാലത്ത്, ഇസബല്ല, ഇടവേള, ശാലിനി എന്റെ കൂട്ടുകാരി തുടങ്ങി നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്ത സംവിധായകനാണ്. അങ്ങനെ ഒരു അവധിക്കാലത്ത്, മുഖം, ശ്രുതി, ആലോലം വിടപറയും മുമ്പേ എന്നീ അഞ്ചു സിനിമകൾക്ക് തിരക്കഥയും എഴുതി. ഇതിലെ ഇനിയും വരൂ, കഥയറിയാതെ എന്നിവയുടെ കഥയും മോഹന്റേതാണ്.
പി വേണുവിന്റെ സഹായി എന്ന നിലയിലാണ് മോഹൻ സിനിമയിൽ എത്തിയത്. ജോൺപോളുമായുള്ള പ്രവർത്തനം അദ്ദേഹത്തെ കലാപരമായും സാമ്പത്തികമായും മികവാർന്ന ചിത്രങ്ങളൂടെ സംവിധായകനാക്കി. പത്മരാജനോടൊത്തും പ്രവർത്തിച്ചു. മലയാളസിനിമയിലെ സുവർണ്ണകാലമായ 80തുകളിലെ മുൻ നിര സംവിധായകനായിരുന്നു. മികച്ച പ്രമേയങ്ങളും ഗാനങ്ങളുമായിരുന്നു മോഹൻ സംവിധാനം ചെയ്ത സിനിമകളുടെ പ്രത്യേകത. തന്റെ രണ്ടുപെൺകുട്ടികൾ എന്ന സിനിമയിലെ നായികയായ അനുപമയെ ആണ് മോഹൻ വിവാഹം ചെയ്തത്. പുരന്ദർ, ഉപേന്ദർ എന്നിവരാണ് മക്കൾ.