ന്യൂദൽഹി- ദൽഹി നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി. ആദ്യ ഫലസൂചനകൾ പ്രകാരം ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെതാണ്. ആം ആദ്മിയും ബി.ജെ.പിയും തുല്യ സീറ്റുകളിൽ ലീഡ് നിലനിർത്തുന്നുണ്ട്. ഇതിൽ തന്നെ ബി.ജെ.പിയാണ് അൽപം മുന്നിലുള്ളത്.
കോൺഗ്രസിന് കാര്യമായി ഒന്നും ചെയ്യാനായില്ല. എക്സിറ്റ് പോളുകൾ ബി.ജെ.പിക്കാണ് മുന്നേറ്റം പ്രവചിച്ചിരുന്നത്. ആകെ എഴുപത് സീറ്റുകളാണ് ദൽഹി നിയമസഭയിലുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group