Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Wednesday, July 16
    Breaking:
    • ഇന്ത്യൻ റോഡുകളിൽ ഇനി ടെസ്‍ലയും; മോഡൽ വൈ ആണ് ഇന്ത്യയിലെത്തുന്ന ടെസ്‍ലയുടെ ആദ്യ വാഹനം
    • കണ്ടാല്‍ വെറും സിഗരറ്റ്, അകത്ത് എംഡിഎംഎ; ബെംഗളൂരുവില്‍ നിന്നെത്തിയ യുവാക്കള്‍ പിടിയില്‍
    • ബഹ്റൈൻ സമ്മർടോയ് ഫെസ്റ്റിവൽ; അവേശം ഇരട്ടിയാക്കാൻ റാഷ റിസ്കും ബ്ലിപ്പിയും എത്തുന്നു
    • റോ​ഡു​ക​ളി​ൽ അ​ഭ്യാ​സം വേ​ണ്ട, പി​ഴ​യും ത​ട​വും ല​ഭി​ക്കും; മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്
    • കാലിക്കറ്റ് സർവകലാശാല സിലബസിൽ നിന്ന് വേടൻ്റെയും ഗൗരി ലക്ഷ്‌മിയുടെയും പാട്ടുകൾ ഒഴിവാക്കാൻ ശുപാർശ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Latest

    ഞാനിത്രയേറെ വേദനിക്കുന്നുണ്ടെങ്കിൽ മുസ്ലിംകളുടെ ആശങ്ക എത്ര വലുതാകും, പള്ളികളുടെ സര്‍വേ അനുവദിച്ച ജസ്റ്റിസ് ചന്ദ്രചൂഡ് ചെയ്തത് വലിയ ദ്രോഹം: പൊട്ടിക്കരഞ്ഞ് ദുഷ്യന്ത് ദവേ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്01/12/2024 Latest India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    dushyant dave karan thapar interview
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂദല്‍ഹി: രാജ്യത്തെ പള്ളികള്‍ക്ക്മേൽ ഹിന്ദുത്വവാദികള്‍ അവകാശവാദവുമായെത്തി കേസ് കൊടുക്കുമ്പോള്‍ പള്ളികളുടെ സര്‍വേ അനുവദിച്ച സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനെതിരേ മുതിർന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ രംഗത്ത്. കരണ്‍ ഥാപ്പറുമായി ദി വയറിനായി നടത്തിയ അഭിമുഖത്തിലാണ് ദുഷ്യന്ത് ദവെ പൊട്ടിത്തെറിച്ചത്.

    “ജസ്റ്റിസ് ചന്ദ്രചൂഡ് ഭരണഘടനയ്ക്കും ഈ രാജ്യത്തിനും വലിയ ദ്രോഹമാണ് ചെയ്തത്. ജസ്റ്റിസ് ചന്ദ്രചൂഡ് ബി.ജെ.പിയുടെ കൈയിലെ കളിപ്പാവയാണ്. ആര്‍ക്കെങ്കിലും വേണ്ടിയാണോ ചന്ദ്രചൂഡ് ഇത് ചെയ്യുന്നതെന്ന ചോദ്യത്തിന് തീര്‍ച്ചയായും അത് ബി.ജെ.പിയ്ക്ക് വേണ്ടിയാണെന്ന് ദുഷ്യന്ത് പറഞ്ഞു. പ്രധാനമന്ത്രിയുടെ കൂടെ നടത്തിയ ആരതിയിലൂടെ ഇത് തെളിയിക്കപ്പെട്ടു. കൂടാതെ അയോധ്യ വിധി തനിക്ക് വെളിപ്പെടുത്തിയത് ദൈവമാണെന്നും ചന്ദ്രചൂഡ് അവകാശപ്പെട്ടിരുന്നു. ഇത് അദ്ദേഹത്തിന്റെ ബി.ജെ.പി ആഭിമുഖ്യത്തെ വ്യക്തമാക്കുന്നു.”

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    1991ലെ ആരാധനാലയ നിയമം അനുസരിച്ച്, 1947 ഓഗസ്റ്റ് 15ന് ശേഷം ഒരു ആരാധനാലയത്തിന്റെയും മതപരമായ സ്വഭാവത്തില്‍ ഒരു മാറ്റവും അനുവദിക്കുന്നില്ല. ഈ നിയമങ്ങള്‍ക്കെല്ലാം എതിരാണ് ചന്ദ്രചൂഡിന്റെ വിധി. 2019 ലെ അയോധ്യ വിധിയെ ഞാന്‍ അംഗീകരിക്കുന്നില്ലെന്നും ദുഷ്യന്ത് ദവേ പറഞ്ഞു.

    അഭിമുഖത്തിന്റെ അവസാനത്തില്‍ ദുഷ്യന്ത് ദവെ പൊട്ടിക്കരഞ്ഞു. ദുഷ്യന്തിന്റെ ശബ്ദം വികാരത്താൽ ഇടറിപ്പോയി. അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു- കരണ്‍ ഥാപ്പര്‍ പറഞ്ഞു. “പള്ളികള്‍ക്കെതിരായ വിധികളെ കുറിച്ച് ചിന്തിച്ച് എന്റെ ഉറക്കം നഷ്ടപ്പെടുന്നു. എന്റെ രാജ്യത്തെക്കുറിച്ചോർത്ത് ആശങ്കയുണ്ട്. ഇത് എന്നെ ഇത്രമാത്രം ബാധിക്കുന്നുണ്ടെങ്കിൽ ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവരെ എത്രത്തോളം ബാധിക്കുന്നുണ്ടാകും. ഏറെ സങ്കടകരമാണ് രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങൾ. എന്തുകൊണ്ടാണ് ഈ രാജ്യത്ത് ആരും എഴുന്നേറ്റ് നിന്ന് ഈ വിഡ്ഢിത്തത്തിനെതിരെ പോരാടാത്തത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല,” ദുഷ്യന്ത് ദവേ പറഞ്ഞു.

    സുപ്രിം കോടതി ബാര്‍ അസോസിയേഷന്റെ മുന്‍ പ്രസിഡന്റും ഇന്ത്യയിലെ മുന്‍നിര അഭിഭാഷകരിലൊരാളുമാണ് ദുഷ്യന്ത് ദവെ.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Dushyanth Dave Karan Thappar The Wire
    Latest News
    ഇന്ത്യൻ റോഡുകളിൽ ഇനി ടെസ്‍ലയും; മോഡൽ വൈ ആണ് ഇന്ത്യയിലെത്തുന്ന ടെസ്‍ലയുടെ ആദ്യ വാഹനം
    16/07/2025
    കണ്ടാല്‍ വെറും സിഗരറ്റ്, അകത്ത് എംഡിഎംഎ; ബെംഗളൂരുവില്‍ നിന്നെത്തിയ യുവാക്കള്‍ പിടിയില്‍
    16/07/2025
    ബഹ്റൈൻ സമ്മർടോയ് ഫെസ്റ്റിവൽ; അവേശം ഇരട്ടിയാക്കാൻ റാഷ റിസ്കും ബ്ലിപ്പിയും എത്തുന്നു
    16/07/2025
    റോ​ഡു​ക​ളി​ൽ അ​ഭ്യാ​സം വേ​ണ്ട, പി​ഴ​യും ത​ട​വും ല​ഭി​ക്കും; മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്
    16/07/2025
    കാലിക്കറ്റ് സർവകലാശാല സിലബസിൽ നിന്ന് വേടൻ്റെയും ഗൗരി ലക്ഷ്‌മിയുടെയും പാട്ടുകൾ ഒഴിവാക്കാൻ ശുപാർശ
    16/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.