Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Thursday, May 29
    Breaking:
    • ദുബായ് ഡ്യൂട്ടി ഫ്രീ; രണ്ടാം തവണയും ഭാഗ്യം നേടി മലയാളി
    • കോട്ടയം സ്വദേശിയായ മുപ്പതുകാരൻ ഖത്തറിൽ നിര്യാതനായി
    • സന്‍ആയിൽ വ്യോമാക്രമണം; അവസാന യെമനിയ വിമാനവും ഇസ്രായേല്‍ തകര്‍ത്തു
    • അതിസമ്പന്നർ സ്വർണം സിംഗപ്പൂരിലേക്ക് മാറ്റുന്നു; ഇതാണ് കാരണങ്ങൾ
    • ഹമാസ് നേതാവ് മുഹമ്മദ് അല്‍ സിന്‍വാര്‍ കൊല്ലപ്പെട്ടതായി നെതന്യാഹു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    കുടുംബത്തിലെ നാല് പേരെ ഉരുളെടുത്തു, എട്ടു പേരെ കാണാനില്ല: വയനാട് ദുരന്തത്തിൽ എല്ലാം നഷ്ടമായി ദമാമിൽ മലയാളി പ്രവാസി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്02/08/2024 Latest Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    അബ്ദുൽ ഗഫൂർ (മധ്യത്തിൽ) ദമാം നവോദയ നേതാക്കളോടൊപ്പം
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദമാം- കുടുംബത്തിലെ നാലുപേരെയാണ് ഉരുളെടുത്തത്. എട്ടുപേർ എവിടെയെന്ന് ഒരു വിവരവുമില്ല. ദമാമിൽ പ്രവാസിയായ അബ്ദുൽ ഗഫൂറിന്റെ ഉള്ളുപൊട്ടിയടർന്നിരിക്കുന്നു. ദമാമിൽ വർഷങ്ങളായി പ്രവാസ ജീവിതം നയിക്കുന്ന അബ്ദുൽ ഗഫൂറിന്റെ ദുരന്തം ആരുടെയും ഉള്ളു നനയിക്കുന്നതാണ്. നാടിനെ നടുക്കിയ വയനാട് ചൂരൽമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഗഫൂറിന് നഷ്ടമായത് സ്വന്തം അമ്മാവനും അദ്ദേഹത്തിന്റെ 12 അംഗ കുടുംബത്തേയുമാണ്. വൈത്തിരി തളിപ്പുഴ സ്വദേശിയായ അമ്മാവൻ യൂസുഫ് അഞ്ച് മാസം ഗർഭിണിയായ മകളുടെ വീട്ടിൽ വിരുന്നിന് പോയതായിരുന്നു ആ കലിയിളകിയ ഇരുണ്ട രാത്രിയിൽ. നാട്ടുകാരുടെയും വീട്ടുകാരുടെയും എല്ലാ കാര്യങ്ങളിലും സജീവമായി ഇടപെട്ടിരുന്ന യൂസുഫിനെയും കുടുംബത്തേയും ബാധിച്ച ദുരന്തം നാട്ടുകാർക്കും വീട്ടുകാർക്കും വലിയ ഞെട്ടലാണ് സൃഷ്ടിച്ചത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    യൂസുഫും ഭാര്യയും ചെറിയ മകളുടെ കുഞ്ഞുമകളുമാണ് വിരുന്നിന് പോയിരുന്നത്. ആ വീട്ടിൽ യൂസിഫിന്റെ മൂത്ത മകൾ റുക്സാനയും, ഭർത്താവും, ഭർത്താവിന്റെ സഹോദരനും, അവരുടെ മാതാപിതാക്കളുമടക്കം ഒൻപത് പേരാണ് ഉണ്ടായിരുന്നത്. അബ്ദുൽ ഗഫൂർ വാട്ട്സപ്പ് സന്ദേശത്തിലൂടെയാണ് സംഭവ ദിവസം ഉറ്റവരുടെ വേർപാടിന്റെ വിവരം അറിഞ്ഞത്. ഇതേ തുടർന്ന് നാട്ടിൽ ബന്ധപ്പെട്ടപ്പോഴാണ് വിശദ വിവരം അറിഞ്ഞത്. ചൂരൽ മലയിലെ ആ വീട് നിന്ന പുഴയോരത്ത് ഇപ്പോൾ ആ വീടിന്റെ ഒരു കല്ല് പോലും അവശേഷിച്ചിട്ടില്ല. ഇത് വരെ നാല് പേരുടെ ശരീരമാണ് ലഭിച്ചത്. അതിൽ രണ്ട് പേരെ സൂചിപ്പാറ വെള്ളച്ചാട്ടവും കഴിഞ്ഞുള്ള ചാലിയാറിൽ നിന്നാണ് ലഭിച്ചത്. കിട്ടിയപ്പോൾ തിരിച്ചറിയാൻ പോലും പ്രയാസമായ രീതിയിലായിരുന്നു ഇവരുടെ ഭൗതിക ശരീരം. ദുരന്തത്തിന്റെ വ്യാപ്തിയും പ്രദേശത്തിന്റെ അവസ്ഥയും മനസ്സിലാക്കുമ്പോൾ ഇനി അമ്മാവ നടക്കം കിട്ടാനുള്ള എട്ട് പേരുടെ കാര്യത്തിൽ യാതൊരു പ്രതീക്ഷയും ഇല്ലെന്നാണ് അബ്ദുൽ ഗഫൂർ പറയുന്നത്.

    ദുരന്തം നൽകിയ ആഘാതത്തിൽ ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ് അബ്ദുൽ ഗഫൂർ. ഉറങ്ങുമ്പോൾ ഏതോ കയത്തിന്റെ അഗാതതയിലേക്ക് സ്വയം താഴ്ന്നു പോകുന്ന പോലെ തോന്നി ഞെട്ടി ഉണരുകയാണ്. തൊഴിലിടത്തിലെ സാഹചര്യത്തിൽ കൂടെ ഒരാളെ കൂട്ടാൻ പോലും കഴിയാത്ത അവസ്ഥയുണ്ട്. നവോദയ താറൂത്ത് യൂണിറ്റ് ജോ സെക്രട്ടറി കൂടിയായ ഗഫൂറിനെ സാന്ത്വനിപ്പിക്കാൻ നവോദയ കേന്ദ്രരക്ഷാധികാരിയും ലോകകേരളസഭ അംഗവുമായ പ്രദീപ് കൊട്ടിയവും ബാബു ഫറോക്കും അബ്ദുൽ ഗഫൂറിനെ സന്ദർശിച്ചു. ഗഫൂറിന് ആവശ്യമായ എല്ലാ സഹായവും നവോദയ ഒരുക്കുമെന്ന് പ്രദീപ് കൊട്ടിയം പറഞ്ഞു

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ദുബായ് ഡ്യൂട്ടി ഫ്രീ; രണ്ടാം തവണയും ഭാഗ്യം നേടി മലയാളി
    28/05/2025
    കോട്ടയം സ്വദേശിയായ മുപ്പതുകാരൻ ഖത്തറിൽ നിര്യാതനായി
    28/05/2025
    സന്‍ആയിൽ വ്യോമാക്രമണം; അവസാന യെമനിയ വിമാനവും ഇസ്രായേല്‍ തകര്‍ത്തു
    28/05/2025
    അതിസമ്പന്നർ സ്വർണം സിംഗപ്പൂരിലേക്ക് മാറ്റുന്നു; ഇതാണ് കാരണങ്ങൾ
    28/05/2025
    ഹമാസ് നേതാവ് മുഹമ്മദ് അല്‍ സിന്‍വാര്‍ കൊല്ലപ്പെട്ടതായി നെതന്യാഹു
    28/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version