ജിദ്ദ: വേഗക്കുതിപ്പിന്റെ മോട്ടോര്‍റാലിയില്‍ നിന്ന് ആദ്യദിവസം തന്നെ ഇന്ത്യന്‍ പ്രതീക്ഷയായ ഹാരിത് നോഹ കൈയിന് പരിക്കേറ്റ് പുറത്തായി. ശസ്ത്രക്രിയക്കായി ഹാരിതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ തവണ സെക്കന്റ് ക്ലാസ് വിഭാഗത്തില്‍ വിജയകിരീടം ചൂടിയ ഈ ഷൊര്‍ണൂര്‍ക്കാരനെ ഇത്തവണ തുടക്കം തൊട്ടേ നിര്‍ഭാഗ്യം വേട്ടയാടിയത് കാണികളെ തീര്‍ത്തും നിരാശരാക്കി.
ഇന്ന് ബീഷയില്‍ ഫ്‌ളാഗ് ഓഫ് ചെയ്ത ദാകാര്‍ റാലിയില്‍ എണ്ണൂറോളം താരങ്ങളാണ് മാറ്റുരയ്ക്കുന്നത്. ഇത് ആറാം തവണയാണ് തുടര്‍ച്ചയായി ദാകാര്‍ റാലിക്ക് സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്നത്. ഈ മാസം 17 ന് റാലി സമാപിക്കും. ആദ്യഘട്ടം ബീഷയില്‍ ഇന്ന് പൂര്‍ത്തിയായി. രണ്ടും മൂന്നും ഘട്ടമല്‍സരം ഏഴാം തിയതി വരെ ഇതേ ട്രാക്കില്‍ തുടരുന്നതും 17 ന് അല്‍ഹനാഖിയയില്‍ സമാപിക്കുന്നതുമാണ്. – പ്രതീക്ഷിക്കാത്ത സംഭവമായി. പരിക്ക് പറ്റി തുടക്കം തന്നെ പാളിയതില്‍ അങ്ങേയറ്റം നിരാശയുണ്ട്. ദു:ഖത്തോടെ ഹാരിത് നോഹ, ദ മലയാളം ന്യൂസിനോട് പറഞ്ഞു.
ശൈത്യം ഇല പൊഴിക്കുന്ന കാലാവസ്ഥയിലും ‘ദാകാര്‍ റാലി’ യുടെ ആവേശച്ചൂടിലമര്‍ന്ന സൗദി അറേബ്യയിലെ മരുനിരകളും മലഞ്ചെരിവുകളും നഗരവീഥികളുമെല്ലാം ലോകത്തിന്റെ വിവിധ ദിക്കുകളില്‍ നിന്നെത്തിയ കാറോട്ടക്കാരേയും ബൈക്കോട്ടക്കാരേയും ആഹ്ലാദാഭിമാനത്തോടെ നെഞ്ചേറ്റി. അശ്വവേഗങ്ങളും ഒട്ടകയോട്ടവും കണ്ടു പരിചയിച്ച മരുഭൂമിയില്‍ മോട്ടോറിസ്റ്റുകളുടെ മോഹിപ്പിക്കുന്ന വേഗക്കരുത്തിന്റെ പുതിയൊരു ഇതിഹാസം. പുതുവര്‍ഷപ്പുലരിയില്‍ തുടക്കമിട്ട റാലിയിലെ വിദേശികളും സ്വദേശികളുമായ മല്‍സരാര്‍ഥികള്‍ക്ക് സഹായവുമായി രണ്ടായിരത്തോളം സംഘാടകരും സന്നദ്ധസേവകരും രംഗത്തെത്തി.
കഴിഞ്ഞ റാലിയില്‍ വിജയത്തിന്റെ 2018 ല്‍ നടന്ന മൊറോക്കോ റാലിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തതും ഹാരിത് നോഹയായിരുന്നു. ഫോറിന്‍ ക്ലാസ് കാറ്റഗറിയില്‍ എം.ആര്‍.എഫ് ദേശീയ സൂപ്പര്‍ ക്രോസ് ചാമ്പ്യന്‍ഷിപ്പ് നേടി നാലു വര്‍ഷം പിന്നിട്ടപ്പോഴാണ് മൊറോക്കോയില്‍ മികച്ച പ്രകടനം കാഴ്ച വെക്കാന്‍ ഹാരിതിനു സാധിച്ചത്. 2020 ദാകാര്‍ റാലിയില്‍ എക്‌സ്പീരിയന്‍സ് കാറ്റഗറിയിലാണ് മാറ്റുരച്ചത്. ഏകദേശം ഒരു കോടി രൂപയാണ് ഇരുചക്രവാഹനത്തിന് വില.
ഫോര്‍വീലേഴ്‌സിന് പത്തിനും പതിനഞ്ചിനും കോടി ഇടയ്ക്കുള്ള സംഖ്യ വരും. നാട്ടിലായാലും വിദേശത്തായാലും എന്നും കാലത്തെഴുന്നേറ്റ് 200 കിലോമീറ്റര്‍ ബൈക്കോടിച്ച് പരിശീലനം നടത്തുന്ന പതിവ് ഹാരിത് തെറ്റിക്കാറില്ല.
ഓരോ ഘട്ടത്തിലും റേസ് ആരംഭിക്കുന്നതിനു പതിനഞ്ചു മിനുട്ട് മുമ്പ് മല്‍സരാര്‍ഥികള്‍ക്ക് റോഡ്ബുക്ക് കൈമാറും. എല്ലാ വാഹനങ്ങളിലും ഓഡിയോ അലെര്‍ട്ട് സംവിധാനം സ്ഥാപിക്കും. അപകടകരമായ സ്ഥലത്തെത്തുമ്പോള്‍ മുന്നറിയിപ്പ് ലഭിക്കും. ഇരുചക്രവാഹന റേസര്‍മാരും ക്വാഡ് ബൈക്ക് റേസര്‍മാരും എയര്‍ബാഗ് ധരിക്കണമെന്നും പരമാവധി ആറ് പിന്‍ചക്രങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നും നിര്‍ദ്ദേശമുണ്ട്. ഏതായാലും കായിക ലോകം ശ്രദ്ധിക്കുന്ന സൗദിയിലെ ആറാമത് ദാകാര്‍ റാലിയിലെ ഇന്ത്യന്‍ പ്രതീക്ഷയായി എത്തിയ ഷൊര്‍ണൂര്‍ കണയം സ്വദേശി ഹാരിതിന് ട്രാക്കിലെ ആദ്യദിവസം തന്നെ കണ്ണീരിന്റേയും വേദനയുടേയും കയ്‌പേറിയ അനുഭവമായിത്തീര്‍ന്നു.