തിരുവനന്തപുരം– ടെലിവിഷൻ ചാനൽ ചർച്ചകളിലെ സ്ഥിരം സാന്നിധ്യവും സിപിഎം സഹയാത്രികനുമായ റെജി ലൂക്കോസ് ബിജെപിയിൽ ചേർന്നു. തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അദ്ദേഹത്തെ ഷാളണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു. 35 വർഷമായി ഇടതുപക്ഷത്തോടൊപ്പം സഞ്ചരിച്ച താൻ, സിപിഎമ്മിന്റെ വർഗീയ വിഭജനത്തിനായുള്ള നീക്കങ്ങളിലും ദ്രവിച്ച ആശയങ്ങളിലും പ്രതിഷേധിച്ച് പാർട്ടി വിടുകയാണെന്ന് റെജി ലൂക്കോസ് വ്യക്തമാക്കി. ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ട് പോയാൽ കേരളം ഒരു വൃദ്ധസദനമായി മാറുമെന്നും പുതിയ തലമുറ നാടുവിടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ചാനൽ ചർച്ചയ്ക്ക് വിളിച്ചപ്പോൾ തന്റെ ശബ്ദം ഇന്നുമുതൽ മാറിയെന്ന് മറുപടി നൽകിയതായും കേരളം ബിജെപിക്ക് വേണ്ടിയുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



