രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്കെതിരെ മൊഴി. വി.ഡി സതീശനും രമേശ് ചെന്നിത്തലക്കും എതിരെ യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവാണ് മൊഴി നല്‍കിയത്. രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ഗൂഢാലോചന നടക്കുന്നു എന്ന പരാതിയിലാണ് മൊഴി. രാഹുലിന് എതിരായ ആരോപണങ്ങള്‍ ഗുഢാലോചനയുടെ ഭാഗമാണെന്നും മൊഴിയിലുണ്ട്. രാഹുലിന് അനുകൂലമായി നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് മൊഴി എടുത്തത്. വി ഡി സതീശനും രമേശ് ചെന്നിത്തലക്കും ഗുഢാലോചനയിലുള്ള പങ്ക് അന്വേഷിക്കണമെന്നും യുവതി പരാതിയിൽ പറയുന്നുണ്ട്.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ കേസിൽ യുവനടിയെ പരാതിക്കാരിയാക്കണോ എന്ന കാര്യത്തിൽ ക്രൈംബ്രാഞ്ച് നിയമോപദേശം തേടും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group