ന്യൂദൽഹി: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ, വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കോളേജ് പ്രൊഫസറെ പോലീസ് അറസ്റ്റ് ചെയ്തു. 50-കാരനായ ഭൂമിശാസ്ത്ര പ്രൊഫസറെയാണ് അറസ്റ്റ് ചെയ്തത്. ഇരകളുടെ നഗ്ന വീഡിയോ പകർത്തി ആക്രമണം തുടരുകയാണ് ഇയാൾ ചെയ്തിരുന്നത്. ഹത്രാസിലെ സേത്ത് ഫൂൽ ചന്ദ് ബാഗ്ല പിജി കോളേജിലെ ചീഫ് പ്രോക്ടറായ രജനീഷ് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ ഈ ആഴ്ചയാണ് ആരോപണം ആദ്യം ഉയർന്നത്. പിന്നീട് ഇയാൾ ഒളിവിലായിരുന്നു. വിദ്യാർഥിനികളെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യം ചിത്രീകരിച്ച് ഇയാൾ യു.എസ്.ബിയിൽ ഒളിപ്പിച്ചുവെച്ചതായിരുന്നു. എത്ര സ്ത്രീകളെ താൻ പീഡിപ്പിച്ചിട്ടുണ്ടെന്ന് അറിയില്ലെന്ന് ഇയാൾ അവകാശപ്പെട്ടതായി പോലീസ് വൃത്തങ്ങൾ പറഞ്ഞു.
വെബ് ക്യാമറ വഴിയാണ് ഇയാൾ പെൺകുട്ടികളെ പീഡിപ്പിക്കുന്നത് ചിത്രീകരിച്ചിരുന്നത്. കൂടുതൽ സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെട്ടിരിക്കാമെന്നാണ് പോലീസ് പറയുന്നത്. പരീക്ഷകളിൽ ഉയർന്ന മാർക്ക് നൽകാനും ജോലി കണ്ടെത്താനും വിദ്യാർത്ഥികളിൽ നിന്നും മാതാപിതാക്കളിൽ നിന്നും കൈക്കൂലി വാങ്ങിയതായും ഇയാൾക്കെതിരെ ആരോപണം ഉയർന്നു.
2009-ൽ താൻ ഒരു വിദ്യാർത്ഥിനിയുമായി താൻ ഉഭയസമ്മത പ്രകാരം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നതായി ഇയാൾ പോലീസിനോട് പറഞ്ഞു. കംപ്യൂട്ടറിലെ വെബ് ക്യാമറ ഉപയോഗിച്ചാണ് ഇയാൾ ഈ ലൈംഗീക ബന്ധം ഷൂട്ട് ചെയ്തിരുന്നത്. ബലാത്സംഗങ്ങൾ റെക്കോർഡ് ചെയ്ത് ഷൂട്ട് ചെയ്യുന്നതിനായി കംപ്യൂട്ടറിൽ പ്രത്യേക സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്തിരുന്നു. 1996-ലാണ് ഇയാൾ വിവാഹിതനായത്. 2001-ൽ ബാഗ്ല കോളേജിൽ അധ്യാപകനായി നിയമിച്ചു. കഴിഞ്ഞ വർഷമാണ് ചീഫ് പ്രോക്ടറായി സ്ഥാനക്കയറ്റം ലഭിച്ചത്.
2008-ലാണ് അയാളുടെ ഭീകരതയും ലൈംഗിക പീഡനവും ആരംഭിച്ചത്. ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് 65-ലധികം വീഡിയോകൾ കണ്ടെടുത്തു. ചിലത് അശ്ലീല വെബ്‌സൈറ്റുകളിൽ അപ്‌ലോഡ് ചെയ്‌തതായും പോലീസ് കണ്ടെത്തി.