തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും ദുബായിലേക്ക് പുറപ്പെട്ടു. ഇന്ന് രാവിലെ കൊച്ചിയിൽനിന്നാണ് മുഖ്യമന്ത്രിയും പത്നിയും യാത്ര പുറപ്പെട്ടത്. സ്വകാര്യസന്ദർശനത്തിന്റെ ഭാഗമായുള്ള യാത്രയിൽ മകനെയും കുടുംബത്തെയും മുഖ്യമന്ത്രി സന്ദർശിക്കും. മറ്റേതെങ്കിലും രാജ്യത്തേക്ക് ഇവിടെനിന്ന് പുറപ്പെടുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
അതേസമയം, മുഖ്യമന്ത്രിയുടെ മരുമകൻ കൂടിയായ മന്ത്രി മുഹമ്മദ് റിയാസും ഭാര്യ വീണയും ദുബായിലേക്ക് പുറപ്പെട്ടു. ഇവിടെനിന്ന് ഇരുവരും ഇന്തോനേഷ്യയും സിംഗപ്പൂരും സന്ദർശിക്കും. 19 ദിവസത്തേക്കാണ് ഇരുവരും പോകുന്നത്. സ്വകാര്യ സന്ദർശനമാണ് ഇരുവരും നടത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group