റിയാദ്- ഏതാനും മണിക്കൂറുകൾക്കകം റിയാദ് മേഖലയിൽ വൻ പൊടിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്. ഏറ്റവും പുതിയ ഉപഗ്രഹ ചിത്രങ്ങൾ അറിയിക്കുന്ന സൂചന പ്രകാരം വാദി ദവാസിറിനെയും റിയാദ് മേഖലയിലെ തെക്കുപടിഞ്ഞാറൻ ഭാഗങ്ങളെയും ബാധിക്കുന്ന തരത്തിൽ പൊടിക്കാറ്റ് ഉണ്ടാകും. ദൂരക്കാഴ്ച ഗണ്യമായി കുറയാൻ ഇടയാകുമെന്നും മുന്നറിയിപ്പുണ്ട്.
ഈ സമയത്ത് മക്ക മേഖലയുടെയും തായിഫിൻ്റെയും കിഴക്കൻ ഭാഗങ്ങളിലും ശക്തമായ ഇടിമിന്നലോട് കൂടിയ മഴക്കും സാധ്യതയുണ്ട്. പടിഞ്ഞാറൻ നജ്‌റാൻ്റെ പല ഭാഗങ്ങളിലും കിഴക്കൻ ജിസാൻ, അസിർ, അൽ-ബഹ, മക്ക, മദീന തുടങ്ങിയ ഉയർന്ന പ്രദേശങ്ങളിലും മഴക്ക് സാധ്യതയുണ്ട്.
തബൂക്ക് മേഖലയിൽ, വ്യത്യസ്ത തീവ്രതയുള്ള മഴയോടൊപ്പം, ചിലപ്പോൾ ഇടിമിന്നലുകളും, ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. ചില പ്രദേശങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാകാനും സാധ്യതയുണ്ട്.