തിരുവനന്തപുരം- നിയമസഭാ തിരഞ്ഞെടുപ്പിൽ 63 എം.എൽ.എമാരും മൂന്ന് സ്വതന്ത്രരും ഉൾപ്പെടെ 66 പേരുടെ വ്യക്തമായ പിന്തുണ ഉണ്ടായിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് മടിക്കുന്നത് മുസ്ലിം ലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയും ഭയപ്പെടുന്നത് കൊണ്ടാണെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രൻ കോൺഗ്രസിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചത്. നിലവിലെ രാഷ്ട്രീയ ബഹളങ്ങൾക്ക് പിന്നിൽ ഈ സംഘടനകളാണെന്ന് സാമാന്യ വിവേകമുള്ള ആർക്കും മനസ്സിലാകുമെന്ന് സുരേന്ദ്രൻ പരിഹസിച്ചു.
ഇനി ആരെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചാലും, ആ വ്യക്തി കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയാൽ ആദ്യം ഓടിയെത്തുന്നത് പാണക്കാട് തറവാട്ടിലായിരിക്കുമെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. വോട്ട് ചെയ്ത മതേതര ഭൂരിപക്ഷവും അതോടൊപ്പം ‘രണ്ടാനമ്മ’ നയത്തിന്റെ ഗുണഭോക്താക്കളായ ന്യൂനപക്ഷവും വരും വർഷങ്ങളിൽ ഇതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരുമെന്നും സുരേന്ദ്രൻ വിമർശിച്ചു.



