ലാഹോർ- ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യക്ക് എതിരാളികളായി ന്യൂസിലാന്റ്. ഇന്ന് നടന്ന സെമിയിൽ ദക്ഷിണാഫ്രിക്കയെ അൻപത് റൺസിന് തോൽപ്പിച്ചാണ് ന്യൂസിലാന്റ് ഫൈനൽ പ്രവേശം നേടിയത്. ആദ്യം ബാറ്റ് ചെയ്ത് ന്യൂസിലാന്റ് ആറു വിക്കറ്റ് നഷ്ടത്തിൽ നേടിയ 362 റൺസ് പിന്തുടർന്നെത്തിയ ദക്ഷിണാഫ്രിക്കക്ക് ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 312 റൺസ് നേടാനേ കഴിഞ്ഞുള്ളൂ.
ന്യൂസിലാന്റിന്റെ രചിൻ രവീന്ദ്ര 101 പന്തിൽ 108 റൺസ് സ്വന്തമാക്കി. കെയ്ൻ വില്യംസൺ 94 പന്തിൽ 102 ഉം ഡാരിൽ മിച്ചൽ 37 പന്തിൽ 49 ഉം ഗ്ലെൻ ഫിലിപ്സ് 27 പന്തിൽ 49 റൺസും നേടി.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില മില്ലർ 67 പന്തിൽ 100 റൺസ് നേടി. റാസി വാൻ ഡേര് ഡസൻ 66 പന്തിൽ 69 റൺസും നേടി. ക്യാപ്റ്റൻ ടെംബ ബാവുമ 56 റൺസും നേടി. അവസാന ഓവറുകളിൽ വമ്പൻ അടി അടിച്ചാണ് ഡേവിഡ് മില്ലർ സെഞ്ചുറി നേടി പുറത്താകാതെ നിന്നത്. അടുത്ത ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യയും ന്യൂസിലാന്റും മാറ്റുരക്കും. ഓസീസിനെ തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിൽ എത്തിയത്.