കോയമ്പത്തൂർ- തമിഴ്നാട്ടിലെ തേനി പെരിയകുളത്ത് ടൂറിസ്‌റ്റ് ബസും കാറും കൂട്ടിയിടിച്ച് മൂന്നു മലയാളികൾ മരിച്ചു. കോട്ടയം സ്വദേശികളാണ് മരിച്ചത്. കുറവിലങ്ങാട് സ്വദേശി ജയന്താണ് മരിച്ചവരിൽ ഒരാൾ. നാലുപേരാണ് ഓൾട്ടോ കാറിൽ ഉണ്ടായിരുന്നത്. പരുക്കേറ്റയാളെ തേനി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നിലയും ഗുരുതരമാണ്. 18 തേനി സ്വദേശികളാണ് ബസിലുണ്ടായിരുന്നത്. ഇവർ ഏർക്കാടേയ്ക്ക് പോകുകയായിരുന്നു.
ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ഏബസ് റോഡിൽ തലകീഴായി മറിഞ്ഞു. കാറിൽ നാല് പേരാണ് ഉണ്ടായിരുന്നത്. മൂന്ന് പേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ബസിലുണ്ടായിരുന്ന 18 പേർക്കും പരിക്കേറ്റെങ്കിലും ഗുരുതരമല്ല.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group