ന്യൂദൽഹി- കേന്ദ്രമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച ബജറ്റിന്റെ പശ്ചാതലത്തിൽ സ്വർണ്ണത്തിനും വെള്ളിക്കും വില കുറയും. സ്വർണ്ണത്തിനും വെള്ളിക്കും ആറു ശതമാനം കസ്റ്റംസ് തീരുവ കുറച്ചു. പ്ലാറ്റിനത്തിന് 6.5 ശതമാനവും കുറച്ചു. ലെതർ, തുണിത്തരങ്ങൾ, മൊബൈല്‍ ഫോണ്‍, ചാര്‍ജര്‍ എന്നിവയുടെ കസ്റ്റംസ് ഡ്യൂട്ടി കുറച്ചു. ഇവയുടെ ഇറക്കുമതി തീരുവ 15 ശതമാനമായാണ് കുറച്ചത്. കാരുണ്യ പ്രവൃത്തിക്കുള്ള പണമിടപാടിന് നികുതിയില്ലെന്നും മന്ത്രി വ്യക്തമാക്കി. കാന്‍സറിനുള്ള മരുന്നുകളെ കസ്റ്റംസ് നികുതിയില്‍നിന്ന് പൂര്‍ണമായി ഒഴിവാക്കി. കാന്‍സറിനുള്ള മൂന്ന് മരുന്നുകള്‍ക്ക് വില കുറയും
ആദായനികുതി റിട്ടേണ്‍ വൈകിയാല്‍ സ്വീകരിക്കുന്ന നിയമനടപടികൾ ഒഴിവാക്കിയ ബജറ്റ് കോര്‍പറേറ്റ് നികുതി കുറച്ചു. വിദേശ സ്ഥാപനങ്ങള്‍ക്കുള്ള കോര്‍പറേറ്റ് നികുതി 35 ശതമാനമായാണ് കുറച്ചത്. ആദായ നികുതി ഇളവില്‍ പുതിയ സ്കീമിനുള്ള പരിധി 75000 ആക്കി. മൂന്ന് ലക്ഷം വരെ നികുതി ഇല്ല. മൂന്ന് മുതല്‍ ഏഴ് ലക്ഷംവരെ അഞ്ച് ശതമാനം നികുതി. ഏഴ് മുതല്‍ പത്ത് ലക്ഷം വരെ പത്ത് ശതമാനം നികുതിയുമാണ് പ്രഖ്യാപിച്ചത്.
പ്രധാനമന്ത്രിയുടെ പാക്കേജിന്റെ ഭാഗമായി മൂന്ന് തൊഴില്‍ബന്ധിത പ്രോത്സാഹന പദ്ധതികള്‍ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ഏതു മേഖലയിലും ആദ്യമായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ഒരു മാസത്തെ ശമ്പളം സര്‍ക്കാര്‍ നല്‍കും. ഒരു ലക്ഷം രൂപ വരെ ശമ്പള്ളവരുടെ 15,000 രൂപയ്ക്കുള്ള പിഎഫ് വിഹിതം സര്‍ക്കാര്‍ വഹിക്കും. വിഹിതം മൂന്നു തവണയായാണു പിഎഫ് അക്കൗണ്ടിലേക്കു നല്‍കുക. 2.1 കോടി പേര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. ജോലിയുടെ ആദ്യ നാല് വര്‍ഷങ്ങളില്‍ തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും അവരുടെ പിഎഫ് വിഹിതത്തിന് ഇന്‍സെന്റീവ്. കൂടാതെ ഓരോ അധിക ജീവനക്കാരന്റെയും വേണ്ടി തൊഴിലുടമ മുടക്കുന്ന ഇപിഎഫ്ഒ വിഹിതത്തിനു രണ്ട് വര്‍ഷത്തേക്ക് മാസം 3,000 രൂപ തിരികെ നല്‍കും
അഞ്ച് വര്‍ഷത്തിനുള്ളില്‍ ഏകദേശം 4.1 കോടി യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള പദ്ധതിക്ക് രണ്ട് ലക്ഷം കോടി രൂപ അനുവദിച്ചു. 1000 വ്യാവസായിക പരിശീലന സ്ഥാപനങ്ങള്‍ നവീകരിക്കും. സോളാര്‍ പാനല്‍ സ്‌കീമിന് കീഴില്‍ ഒരു കോടി കുടുംബത്തിന് പ്രതിമാസം 300 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി ലഭ്യമാക്കും.
ഗ്രാമീണ മേഖലകളുടെ വികസനത്തിന് 2.66 ലക്ഷം കോടി വകയിരുത്തി, ഇതില്‍ ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങളുടെ വര്‍ധനയും ഉള്‍പ്പെടുന്നു.