വണ്ടിപ്പെരിയാർ- കൊട്ടാരക്കര-ഡിണ്ടിഗൽ ദേശീയ പാതയിൽ പുല്ലുപാറയ്ക്ക് സമീപം കെ.എസ്.ആർ.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു. മരത്തിൽ തങ്ങി നിൽക്കുകയാണ് ബസ്. 34 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഇവരിൽ പലർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. രക്ഷാപ്രവർത്തനം തുടരുകയാണ്. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല. എല്ലാവരെയും ബസിൽനിന്ന് പുറത്തേക്ക് മാറ്റുകയും ചെയ്തു.
ബ്രേക്ക് പോയതാണ് അപകടത്തിന് കാരണം. ഇന്നലെ(ഞായർ)രാവിലെയാണ് ബസ് തഞ്ചാവൂരിലേക്ക് പോയത്. ഇന്ന് രാവിലെ അഞ്ചിന് മാവേലിക്കരയിൽ എത്തേണ്ടതായിരുന്നു. കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനും ഇടയിൽ കൊടുംവളവുകൾ നിറഞ്ഞ പ്രദേശമാണ് ഇത്. കഴിഞ്ഞ ദിവസം ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനവും ഇവിടെ അപകടത്തിൽപ്പെട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group