ജിദ്ദ – ജിസാന്‍ പ്രവിശ്യയിലെ അബൂഅരീശിനെയും സ്വബ്യയെയും ബന്ധിപ്പിക്കുന്ന റോഡിലെ റദീസ് പാലം ശക്തമായ മലവെള്ളപ്പാച്ചിലില്‍ തകര്‍ന്നു. ശക്തമായ മഴക്കിടെ വെള്ളിയാഴ്ചയാണ് പാലം തകര്‍ന്നത്. പാലത്തിന്റെ കൂറ്റന്‍ സ്ലാബുകള്‍ക്കിടയില്‍ കുടുങ്ങിയ കാറിലെ യാത്രക്കാരി അപകടത്തില്‍ മരണപ്പെട്ടതായും ഏതാനും പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
തകര്‍ന്ന പാലത്തിന്റെയും ഇതില്‍ കുടുങ്ങിയ രണ്ടു കാറുകളുടെയും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോകള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തകര്‍ന്ന പാലം കാണാന്‍ നിരവധി പ്രദേശവാസികള്‍ സ്ഥലത്തെത്തുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group