മലപ്പുറം: മലപ്പുറത്ത് നവവധു ജീവനൊടുക്കി. കൊണ്ടോട്ടി സ്വദേശി ഷഹാന മുംതാസ് (19) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തോടെ ഷഹാനയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നിറത്തിൻ്റെ പേരിൽ ഭർത്താവ് നിരന്തരം ഷഹാനയെ മാനസികമായി പീഡിപ്പിച്ചതായി യുവതിയുടെ കുടുബം ആരോപിച്ചു. മൊറയൂർ സ്വദേശി അബ്ദുൽ വാഹിദിനും മാതാപിതാക്കൾക്കും എതിരെയാണ് ആരോപണം. ഇരുപത് ദിവസം മുൻപാണ് ഷഹാനയുടെ വിവാഹം കഴിഞ്ഞത്. ഡിഗ്രി വിദ്യാർഥിയാണ് ഷഹാന.
വിവാഹം കഴിഞ്ഞ ശേഷം അബ്ദുൽ വാഹിദ് വിദേശത്തേക്ക് പോയിരുന്നു. കൊണ്ടോട്ടി ബ്ലോസം കോളേജ് വിദ്യാർത്ഥിനിയായിരുന്ന ഷഹാന പിന്നീട് കൊണ്ടോട്ടി ഗവൺമെന്റ് കോളേജിലേക്ക് മാറിയിരുന്നു. കുടുംബത്തിലെ ഏക മകളാണ് ഷഹാന.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group