Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, May 12
    Breaking:
    • മലപ്പുറം ജില്ലാ കെഎംസിസി വനിതാ വിംഗ് “മലപ്പുറം മൊഞ്ച് “
    • നിര്‍മിത ബുദ്ധി പരിഹാരങ്ങള്‍ വികസിപ്പിക്കാന്‍ സൗദിയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പുതിയ കമ്പനി
    • അമേരിക്കന്‍ പ്രസിഡന്റിന്റെ ഉപയോഗത്തിന് ലക്ഷ്വറി വിമാനം സമ്മാനിക്കാന്‍ ഖത്തര്‍
    • ഇസ്രായിലി-അമേരിക്കന്‍ ബന്ദിയെ ഹമാസ് വിട്ടയച്ചു
    • വൈദ്യുതി മുടങ്ങിയതിന് സൗദി ഇലക്ട്രിസിറ്റി ഉപഭോക്താക്കള്‍ക്ക് നല്‍കിയത് 15.8 കോടി റിയാല്‍ നഷ്ടപരിഹാരം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    യെമനിൽ പെട്രോള്‍ ബങ്കില്‍ സ്‌ഫോടനവും അഗ്നിബാധയും; 15 പേര്‍ കൊല്ലപ്പെട്ടു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്12/01/2025 Latest World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    സന്‍ആ – മധ്യയെമനില്‍ പെട്രോള്‍ ബങ്കിലുണ്ടായ സ്‌ഫോടനത്തിലും അഗ്നിബാധയിലും 15 പേര്‍ കൊല്ലപ്പെട്ടതായി ആരോഗ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബൈദാ പ്രവിശ്യയിലെ സാഹിര്‍ ജില്ലയിലാണ് സ്‌ഫോടനം ഉണ്ടായതെന്ന് ഹൂത്തി വിമതരുടെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. സ്‌ഫോടനത്തിലും അഗ്നിബാധയിലും 67 പേര്‍ക്ക് പരിക്കേറ്റു. ഇക്കൂട്ടത്തില്‍ 40 പേരുടെ നില ഗുരുതരമാണ്. കാണാതായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവര്‍ക്കായി രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ നടത്തുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. സ്‌ഫോടനത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ആകാശത്ത് പുകപടലങ്ങള്‍ പരത്തുകയും വാഹനങ്ങള്‍ കത്തിനശിക്കുകയും ചെയ്യുന്ന അഗ്നിബാധയുടെ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഒരു ദശാബ്ദത്തിലേറെയായി യെമനില്‍ അന്താരാഷ്ട്ര അംഗീകാരമുള്ള സര്‍ക്കാരുമായി യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇറാനിയന്‍ പിന്തുണയുള്ള ഹൂത്തി വിമതരാണ് ബെയ്ദാ പ്രവിശ്യയുടെ നിയന്ത്രണം വഹിക്കുന്നത്. 2014 ല്‍ ആണ് യെമനില്‍ ആഭ്യന്തരയുദ്ധം ആരംഭിച്ചത്. ഹൂത്തി വിമതര്‍ തലസ്ഥാനമായ സന്‍ആയും ഉത്തര യെമനിലെ ഭൂരിഭാഗം പ്രദേശങ്ങളും പിടിച്ചെടക്കിയതോടെ നിയമാനുസൃത ഗവണ്‍മെന്റ് ദക്ഷിണ യെമനിലേക്കും പിന്നീട് സൗദി അറേബ്യയിലേക്കും പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി.

    🇾🇪 Yemen on Fire. Eight people have been killed and at least 50 injured in an explosion at a petrol station and a gas storage facility in Yemen.

    That's about one hundred times the damage of the last "hypersonic missile" magical djinn super weapon fired into Israel by the… pic.twitter.com/bUgXKIevXc

    — James Porrazzo (@JamesPorrazzo) January 12, 2025


    അന്താരാഷ്ട്ര അംഗീകാരമുള്ള സര്‍ക്കാരിനെ പുനഃസ്ഥാപിക്കാനായി അമേരിക്കയുടെ പിന്തുണയോടെ സൗദി നേതൃത്വത്തിലുള്ള സഖ്യം 2015 മാര്‍ച്ചില്‍ യുദ്ധം ആരംഭിച്ചു. ഈ യുദ്ധത്തില്‍ ഇതുവരെ സിവിലിയന്മാരും സൈനികരും പോരാളികളും ഉള്‍പ്പെടെ 150,000 ലേറെ ആളുകള്‍ കൊല്ലപ്പെട്ടു. അടുത്ത കാലത്ത് യെമനില്‍ കാര്യങ്ങള്‍ വലിയതോതില്‍ സ്തംഭനാവസ്ഥയിലാവുകയും വഷളാവുകയും ചെയ്തു. ലോകത്തിലെ ഏറ്റവും മോശമായ മാനുഷിക പ്രതിസന്ധികളില്‍ ഒന്നിന് യുദ്ധം കാരണമാവുകയും ചെയ്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Petrol pump Sana Yemen
    Latest News
    മലപ്പുറം ജില്ലാ കെഎംസിസി വനിതാ വിംഗ് “മലപ്പുറം മൊഞ്ച് “
    12/05/2025
    നിര്‍മിത ബുദ്ധി പരിഹാരങ്ങള്‍ വികസിപ്പിക്കാന്‍ സൗദിയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പുതിയ കമ്പനി
    12/05/2025
    അമേരിക്കന്‍ പ്രസിഡന്റിന്റെ ഉപയോഗത്തിന് ലക്ഷ്വറി വിമാനം സമ്മാനിക്കാന്‍ ഖത്തര്‍
    12/05/2025
    ഇസ്രായിലി-അമേരിക്കന്‍ ബന്ദിയെ ഹമാസ് വിട്ടയച്ചു
    12/05/2025
    വൈദ്യുതി മുടങ്ങിയതിന് സൗദി ഇലക്ട്രിസിറ്റി ഉപഭോക്താക്കള്‍ക്ക് നല്‍കിയത് 15.8 കോടി റിയാല്‍ നഷ്ടപരിഹാരം
    12/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.