Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Friday, July 4
    Breaking:
    • ബീഷയിൽ വെടിയേറ്റു മരിച്ച ബഷീറിന്റെ ജനാസ ഐസിഎഫ് നേതാക്കൾ ഏറ്റുവാങ്ങി
    • ബി.ബി.ബി; സ്വർണത്തിന് വിലകുറയുമോ?
    • യു.എ.ഇയില്‍ വേനല്‍ കനക്കുന്നു; താപനില 50 കടക്കുമെന്ന് മുന്നറിയിപ്പ്
    • സംവിധായകൻ രഞ്ജിത്തിന് ആശ്വാസം; ലൈംഗികാതിക്രമക്കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി
    • മയക്കുമരുന്ന് വേട്ട; യുഎഇയും കുവൈത്തും സംയുക്തമായി പിടിച്ചെടുത്തത് 110 കിലോ മയക്കുമരുന്ന്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Latest

    പേജറുകൾക്ക് പിന്നാലെ ലെബനോണിൽ വാക്കിടോക്കികളും പൊട്ടിത്തെറിച്ചു, മൂന്നു പേർ കൊല്ലപ്പെട്ടു, നൂറുകണക്കിന് പേർക്ക് പരിക്ക്

    വിദേശകാര്യ ലേഖകൻBy വിദേശകാര്യ ലേഖകൻ18/09/2024 Latest World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ബെയ്റൂത്ത്- പേജറുകൾ പൊട്ടിത്തെറിച്ചതിന് പിന്നാലെ ലെബനോണിൽ ഹിസ്ബുള്ള ഗ്രൂപ്പിന്റെ കേന്ദ്രത്തിൽ വാക്കി ടോക്കികളും പൊട്ടിത്തെറിച്ചു. സ്ഫോടനത്തിൽ മൂന്നു പേർ മരിച്ചുവെന്നാണ് ഔദ്യോഗിക വിവരം. ഹിസ്ബുള്ള ഗ്രൂപ്പ് അംഗങ്ങൾ ഉപയോഗിച്ചിരുന്ന വാക്കി ടോക്കികളാണ് ബെയ്റൂത്തിലെ ശക്തികേന്ദ്രത്തിൽ പൊട്ടിത്തെറിച്ചത്. ലെബനോണിൽ പേജറുകൾ പൊട്ടിത്തെറിച്ച് പതിനൊന്ന് പേർ മരിച്ചതിന് സമാനമാണ് പുതിയ സ്ഫോടനവും.

    ബെയ്‌റൂത്തിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ നിരവധി വാക്കി ടോക്കികൾ പൊട്ടിത്തെറിക്കുകയായിരുന്നു. പ്രദേശത്തെ രണ്ട് കാറുകൾക്കുള്ളിൽ ഉപകരണങ്ങൾ പൊട്ടിത്തെറിച്ചതായി ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട രക്ഷാപ്രവർത്തകർ സ്ഥിരീകരിച്ചു. ഏറ്റവും പുതിയ സ്ഫോടനത്തിൽ ലെബനനിലെ ബേക്ക മേഖലയിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായി സംസ്ഥാന വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ലെബനോണിൽ പേജറുകൾ പൊട്ടിത്തെറിച്ചു, ഹിസ്ബുള്ള നേതാക്കളടക്കം എട്ടു പേർ കൊല്ലപ്പെട്ടു; 2750 പേർക്ക് പരിക്ക്

    ഹിസ്ബുല്ല പോരാളികളും അംഗങ്ങളും രഹസ്യ ആശയവിനിമയത്തിന് ഉപയോഗിക്കുന്ന പേജറുകള്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ച് മരണപ്പെട്ടവരുടെ എണ്ണം 11 ആയി ഉയര്‍ന്നതായി ലെബനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 4,000 കവിഞ്ഞതായി ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരില്‍ 400 പേരുടെ നില ഗുരുതരമാണ്. സ്‌ഫോടനങ്ങളില്‍ 500 ഹിസ്ബുല്ല പ്രവര്‍ത്തകരുടെ കണ്ണുകള്‍ നഷ്ടപ്പെട്ടതായി ലെബനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

    pic.twitter.com/7qZJkb2MXn

    — فيديوهات منوعة (@EsmailBaher) September 18, 2024

    ആയിരക്കണക്കിന് പേജറുകള്‍ പൊട്ടിത്തെറിച്ച് 12 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന്റെ ആഘാതത്തില്‍ നിന്ന് മുക്തമാകുന്നതിനു മുമ്പാണ് എല്ലാവരെയും ഞെട്ടിച്ച് വാക്കിടോക്കികളും പൊട്ടിത്തെറിച്ചത്. ലെബനോനിലെ വിവിധ നഗരങ്ങളിലും പ്രദേശങ്ങളിലും ഇന്ന് വാക്കിടോക്കി സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെയുണ്ടായ പേജര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ മയ്യിത്തുകള്‍ മറവു ചെയ്യുന്നതുമായി ബന്ധപ്പെട്ട അനന്തര ചടങ്ങുകളില്‍ സംബന്ധിച്ച ജനക്കൂട്ടത്തിനിടയിലും വാക്കിടോക്കികള്‍ പൊട്ടിത്തെറിച്ചു. സ്‌ഫോടനം ശബ്ദം കേട്ട് പരിഭ്രാന്തരായ സ്ത്രീകള്‍ അടക്കമുള്ളവര്‍ നാലു പാടും ചിതറിയോടി. വാക്കിടോക്കി സ്‌ഫോടനത്തില്‍ വീടുകളിലും ഫ്‌ളാറ്റുകളിലും വാഹനങ്ങളിലും തീ പടര്‍ന്നുപിടിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hizbullah Lebanon
    Latest News
    ബീഷയിൽ വെടിയേറ്റു മരിച്ച ബഷീറിന്റെ ജനാസ ഐസിഎഫ് നേതാക്കൾ ഏറ്റുവാങ്ങി
    04/07/2025
    ബി.ബി.ബി; സ്വർണത്തിന് വിലകുറയുമോ?
    04/07/2025
    യു.എ.ഇയില്‍ വേനല്‍ കനക്കുന്നു; താപനില 50 കടക്കുമെന്ന് മുന്നറിയിപ്പ്
    04/07/2025
    സംവിധായകൻ രഞ്ജിത്തിന് ആശ്വാസം; ലൈംഗികാതിക്രമക്കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി
    04/07/2025
    മയക്കുമരുന്ന് വേട്ട; യുഎഇയും കുവൈത്തും സംയുക്തമായി പിടിച്ചെടുത്തത് 110 കിലോ മയക്കുമരുന്ന്
    04/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version