തിരുവനന്തപുരം– തിരുവനന്തപുരം കോർപറേഷനിലെ ശാസ്തമംഗലം വാർഡിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച മുൻ ഡിജിപി ആർ. ശ്രീലേഖക്ക് ജയം. നിലവിൽ ബിജെപി കൈവശം വച്ചിരുന്ന വാർഡാണിത്. സിപിഎം സ്ഥാനാർഥിയായ 26 കാരി ആർ. അമൃതയെയും യുഡിഎഫിന്റെ സരളാ റാണിയെയും പരാജയപ്പെടുത്തിയാണ് ശ്രീലേഖയുടെ ജയം. പ്രചാരണകാലത്ത് പോസ്റ്ററുകളിൽ ഐപിഎസ് എന്ന് ഉപയോഗിച്ചതും വോട്ടെടുപ്പ് ദിനത്തിൽ ചട്ടവിരുദ്ധമായി സർവേ ഫലം പങ്കുവച്ചതും വിവാദമായിരുന്നു. എന്നാൽ ഇതൊന്നും ശ്രീലേഖയുടെ വിജയത്തെ ബാധിച്ചില്ല. തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎ മുൻതൂക്കം നേടുന്ന സാഹചര്യത്തിൽ മേയർ സ്ഥാനത്തേക്കുള്ള സാധ്യതകളും ശ്രീലേഖയ്ക്ക് മുന്നിൽ തുറന്നിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



