Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, July 27
    Breaking:
    • വിദ്യാഭ്യാസ മേഖലയിൽ അടിമുടി പരിഷ്കാരത്തിന് മോഡിയുടെ ടാസ്ക് ഫോഴ്സ്
    • അടരുവാൻ വയ്യ, ക്യാമറമാനെ വിവാഹം ചെയ്ത് മൂന്നു സഹോദരിമാർ, വിമർശനവുമായി ഹൈന്ദവ സംഘടനകൾ
    • കരുണാകരൻ ചാരിറ്റബിൾ ട്രസ്റ്റ് ജനപ്രതിനിധികൾക്ക് ആദരവും ഉന്നത വിജയം നേടിയവർക്ക് ബഹുമതിയും സമ്മാനിച്ചു
    • ഹദീസ് പഠന വഴിയിൽ സൗദി അറേബ്യയുടെ സേവനം മഹത്തരം: ഫൈസൽ മൗലവി
    • ഇതാണ് സഖ്യത്തിനുള്ള സമയം, പിന്നീട് കരഞ്ഞിട്ട് കാര്യമില്ല-യു.പിയിൽ എസ്.പിയെ സഖ്യത്തിന് ക്ഷണിച്ച് ഒവൈസി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    കണ്ണൂരിൽനിന്ന് പുറത്തുവരുന്ന കാര്യങ്ങൾ ചെങ്കൊടിക്ക് അപമാനം, രക്ഷകവേഷം കെട്ടുന്നവർ അധോലോകത്തിന്റെ കാര്യസ്ഥർ-ബിനോയ് വിശ്വം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്29/06/2024 Latest Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം: കണ്ണൂരിലെ സി.പി.എമ്മുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന പ്രശ്നങ്ങൾ ചെങ്കൊടിക്ക് അപമാനമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സ്വര്‍ണം പൊട്ടിക്കുന്നതിന്റെയും അധോലോക അഴിഞ്ഞാട്ടത്തിന്റെയും കഥകളാണ് പുറത്തുവരുന്നതെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.

    സമൂഹമാധ്യമങ്ങളില്‍ ഇടതുപക്ഷ വേഷം കെട്ടുന്നവര്‍ അധോലോകത്തിന്റെ കാര്യസ്ഥരാണെന്ന അറിവ് പൊറുക്കാവുന്നതല്ല. പ്രസ്ഥാനത്തിന്റെ തിരിച്ചടികളില്‍ ഇത്തരക്കാരുടെ പങ്ക് ചെറുതല്ല. അത്തരക്കാർക്ക് മാപ്പില്ലെന്ന് പ്രഖ്യാപിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ബിനോയ് വിശ്വം പ്രസ്താവനയില്‍ പറയുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പ്രസ്താവനയുടെ പൂര്‍ണരൂപം:

    കണ്ണൂരില്‍ നിന്നും കേള്‍ക്കുന്ന വാര്‍ത്തകള്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ബന്ധുക്കളെ ആകെ വേദനിപ്പിക്കുന്നതാണ്. കയ്യൂരിന്റെയും കരിവള്ളൂരിന്റെയും തില്ലങ്കേരിയുടെയും പാരമ്പര്യമുള്ള മണ്ണാണത്. അവിടെ നിന്ന് സ്വര്‍ണം പൊട്ടിക്കുന്നതിന്റെയും അധോലോക അഴിഞ്ഞാട്ടത്തിന്റെയും കഥകള്‍ പുറത്തു വരുന്നത് ചെങ്കൊടിക്ക് അപമാനമാണ്. സമൂഹ മാധ്യമങ്ങളില്‍ ഇടതുപക്ഷത്തിന്റെ രക്ഷക വേഷം കെട്ടുന്നവര്‍ അധോലോകത്തിന്റെ കാര്യസ്ഥരാണെന്ന അറിവ് ഇടതുപക്ഷത്തിന്റെ ബന്ധുക്കള്‍ക്ക് പൊറുക്കാവുന്നതല്ല. പ്രസ്ഥാനത്തിനേറ്റ തിരിച്ചടികളില്‍ ഇത്തരക്കാരുടെ പങ്കും ചെറുതല്ല.

    ഇടതുപക്ഷം അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ മറന്നുവോയെന്ന് ചിന്തിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നത് ഈ കൂട്ടരാണ്. അവരില്‍ നിന്ന് ബോധപൂര്‍വം അകല്‍ച്ച പാലിച്ചുകൊണ്ടേ ഇടതുപക്ഷത്തിന് ജനവിശ്വാസം വീണ്ടെടുത്ത് മുന്നേറാന്‍ ആകൂ. പ്രസ്ഥാനത്തില്‍ വിശ്വാസം അര്‍പ്പിച്ച ലക്ഷോപലക്ഷം ജനങ്ങളോട് നീതികാണിക്കാന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കടമയുണ്ട്. അവരുടെ കൂറും വിശ്വാസവും ആണ് കമ്മ്യൂണിസ്റ്റുകാര്‍ക്ക് വലുത്.

    ചീത്തപ്പണത്തിന്റെ ആജ്ഞാനുവര്‍ത്തികളായി മാറി അധോലോകത്തെ പിന്‍പറ്റുന്നവര്‍ ഇടതുപക്ഷത്തെ ഒറ്റുകൊടുക്കുന്നവരാണ്. അവര്‍ക്ക് മാപ്പില്ലായെന്ന് പ്രഖ്യാപിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ജനങ്ങളുടെ വിചാര വികാരങ്ങളെയും വിശ്വാസങ്ങളെയും സി പി ഐ എന്നും മാനിക്കുമെന്നു സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Binoy Vishwam CPI
    Latest News
    വിദ്യാഭ്യാസ മേഖലയിൽ അടിമുടി പരിഷ്കാരത്തിന് മോഡിയുടെ ടാസ്ക് ഫോഴ്സ്
    26/07/2026
    അടരുവാൻ വയ്യ, ക്യാമറമാനെ വിവാഹം ചെയ്ത് മൂന്നു സഹോദരിമാർ, വിമർശനവുമായി ഹൈന്ദവ സംഘടനകൾ
    26/07/2026
    കരുണാകരൻ ചാരിറ്റബിൾ ട്രസ്റ്റ് ജനപ്രതിനിധികൾക്ക് ആദരവും ഉന്നത വിജയം നേടിയവർക്ക് ബഹുമതിയും സമ്മാനിച്ചു
    26/07/2026
    ഹദീസ് പഠന വഴിയിൽ സൗദി അറേബ്യയുടെ സേവനം മഹത്തരം: ഫൈസൽ മൗലവി
    26/07/2026
    ഇതാണ് സഖ്യത്തിനുള്ള സമയം, പിന്നീട് കരഞ്ഞിട്ട് കാര്യമില്ല-യു.പിയിൽ എസ്.പിയെ സഖ്യത്തിന് ക്ഷണിച്ച് ഒവൈസി
    26/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version