മാലിദ്വീപ്: ഇസ്രായിൽ പൗരന്മാർക്ക് മാലിദ്വീപിൽ സന്ദർശന വിലക്ക് ഏർപ്പെടുത്തി മാലിദ്വീപ് സർക്കാർ ഉത്തരവിറക്കി. ഇസ്രായേലി പാസ്‌പോർട്ട് ഉടമകൾ രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയാൻ നിയമങ്ങളിൽ മാറ്റം വരുത്താനും നടപടിക്രമങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ഒരു ഉപസമിതി രൂപീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചതായി പ്രസിഡൻ്റിൻ്റെ ഓഫീസ് അറിയിച്ചു.
ഫലസ്തീനികളുടെ ആവശ്യങ്ങൾ വിലയിരുത്തുന്നതിനും ധനസമാഹരണ കാമ്പയിൻ ആരംഭിക്കുന്നതിനുമായി പ്രസിഡൻ്റ് മുഹമ്മദ് മുയിസു ഒരു പ്രത്യേക ദൂതനെ നിയമിക്കുമെന്നും അറിയിപ്പിലുണ്ട്.
ഏകദേശം 11,000 ഇസ്രായേലികൾ കഴിഞ്ഞ വർഷം മാലിദ്വീപ് സന്ദർശിച്ചിരുന്നു. ഇത് മൊത്തം വിനോദസഞ്ചാരികളുടെ വരവിൻ്റെ 0.6% ആയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group