മലപ്പുറം- നിലമ്പൂര്‍ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ അറസ്റ്റിലായ പി.വി അൻവർ എം.എൽ.എക്ക് ജാമ്യം. ജാമ്യം ലഭിച്ചിരിക്കുന്നുവെന്നും നേരിൽ കാണാമെന്നും അൻവർ പ്രതികരിച്ചു. പൊതുമുതല്‍ നശിപ്പിക്കല്‍, കൃത്യനിര്‍വഹണം തടയല്‍ തുടങ്ങിയ വകുപ്പുകള്‍ ചേർത്താണ് ഇന്നലെ രാത്രി അൻവറിനെ ഒതായിയിലെ വീട്ടിലെത്തി അറസ്റ്റ് ചെയ്തിരുന്നത്. അൻവറിനൊപ്പം കേസിലുൾപ്പെട്ട നാലു ഡിഎംകെ പ്രവർത്തകരേയും കസ്റ്റഡിയിലെടുത്തിയിരുന്നു. അറസ്റ്റ് ചെയ്ത അൻവറിനെ തവനൂർ ജയിലിലേക്കാണ് അയച്ചിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group