ന്യൂദൽഹി: 2020 ഫെബ്രുവരിയിലെ കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ ജെ.എൻ.യു മുൻ വിദ്യാർത്ഥി ഉമർ ഖാലിദിന് ദൽഹി കോടതി ഒരാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. കുടുംബ പരിപാടിയിൽ പങ്കെടുക്കാനാണ് ഇടക്കാല ജാമ്യം അനുവദിച്ചത്.
അഡീഷണൽ സെഷൻസ് ജഡ്ജി സമീർ ബാജ്‌പേയ് ആണ് കുടുംബ വിവാഹത്തിൽ പങ്കെടുക്കാൻ ഏഴ് ദിവസത്തെ ജാമ്യം അനുവദിച്ചത്. 2020ലെ വടക്കുകിഴക്കൻ ദൽഹി കലാപത്തിന് പിന്നിൽ ഗൂഢാലോചന ആരോപിച്ചാണ് ഉമർ ഖാലിദിനെ അറസ്റ്റ് ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group