ന്യൂദൽഹി- ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജൂൺ ഒന്നു വരെയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ജൂൺ ഒന്നിന് കോടതിയിൽ ഹാജരാകണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.
ഏഴ് ഘട്ടങ്ങളുള്ള 2024 ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ അവസാന ഘട്ട വോട്ടെടുപ്പ് ജൂൺ 1 വരെയാണ്. മാർച്ച് 21-നാണ് കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group