Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Monday, August 11
    Breaking:
    • സി-ഡിറ്റ് പി.ജി ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
    • ഇത് കേരളാ മോഡൽ; സംസ്ഥാനത്ത് ദേശീയ ഗുണനിലവാര അംഗീകാരം നേടിയ ആശുപത്രികൾ 251
    • കുറ്റകൃത്യങ്ങൾ വർധിക്കുന്നു, വഴിയോര താമസക്കാരായ ഭവനരഹിതർ ഉടൻ നഗരം വിട്ടുപോകണമെന്നു ട്രംപ്
    • 1,279 രൂപ മുതൽ വിമാന ടിക്കറ്റുകൾ; ‘ഫ്രീഡം സെയിൽ’ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്
    • പേൾ ഡൈവിങ്; മത്സരത്തിലെ മുത്തായി അബ്ദുല്ല, ശേഖരിച്ച് 11.14 ഗ്രാം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Latest

    അമ്മ സംഘടനയുടെ പ്രവർത്തനങ്ങളിൽ നിന്നും പിന്മാറുന്നതായി ബാബു രാജ്

    അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും പിന്മാറിയതിനു പിന്നാലെയാണ് സംഘടനയുടെ പ്രവർത്തനങ്ങളിൽ നിന്നും നടൻ പിന്മാറിയത്
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്31/07/2025 Latest Kerala Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊച്ചി– അമ്മ സംഘടനയുടെ പ്രവർത്തനങ്ങളിൽ നിന്നും എന്നെന്നേക്കുമായി പിന്മാറുന്നതായി നടൻ ബാബു രാജ്. താരത്തിനെതിരെ ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണ് ഈ നീക്കം. തന്റെ ഫേസ്ബുക് പോസ്റ്റ് വഴിയാണ് ബാബു രാജ് ഇക്കാര്യം അറിയിച്ചത്. അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും പിന്മാറിയതിനു പിന്നാലെയാണ് സംഘടനയുടെ പ്രവർത്തനങ്ങളിൽ നിന്നും നടൻ പിന്മാറിയത്.

    വിഴുപ്പലക്കാൻ താൽപര്യമില്ലാത്തതിനാൽ, അമ്മ സംഘടനയുടെ പ്രവർത്തനങ്ങളിൽ നിന്ന് താൻ എന്നെന്നേക്കുമായി പിന്മാറുകയാണെന്നും ഈ തീരുമാനം ആരെയും ഭയന്നിട്ടല്ലെന്നും നടൻ ഫേസ്ബുക്കിൽ കുറിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    “കഴിഞ്ഞ എട്ട് വർഷക്കാലം അമ്മ സംഘടനയിൽ പ്രവർത്തിച്ച എനിക്ക് പീഡന പരാതികളും അപവാദങ്ങളും മാത്രമാണ് സമ്മാനമായി ലഭിച്ചത്. അംഗങ്ങളിൽ നിന്ന് ലഭിച്ച ചാനൽ ഉപദേശങ്ങൾ എൻ്റെ ഹൃദയത്തിൽ മരണം വരെ സൂക്ഷിക്കും. കഴിഞ്ഞ പത്ത് മാസക്കാലം കമ്മിറ്റിക്ക് ഒട്ടേറെ നല്ല കാര്യങ്ങൾ ചെയ്യാൻ സാധിച്ചിട്ടുണ്ട്. അതിൻ്റെ തുടർച്ച ഉണ്ടാകണം എന്ന ലക്ഷ്യത്തോടെയാണ് ഞാൻ വീണ്ടും മത്സരിക്കാൻ തീരുമാനിച്ചിരുന്നത്.

    ലാലേട്ടൻ കമ്മിറ്റിയിൽ ഇല്ല എന്ന് പറഞ്ഞപ്പോൾ തന്നെ ഞാനും പിന്മാറാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ അന്ന് എല്ലാവരും ചേർന്ന് എന്നെ പിന്തിരിപ്പിക്കുകയായിരുന്നു. ഇത്രയധികം ആരോപണങ്ങളെ പ്രതിരോധിച്ച് സംഘടനാപരമായ കാര്യങ്ങളുമായി മുന്നോട്ട് പോകുന്നത് ഇപ്പോൾ എനിക്ക് പ്രയാസകരമാണ്. എന്നെ മത്സരത്തിലൂടെ തോൽപ്പിക്കാമായിരുന്നു. അതായിരുന്നല്ലോ ജനാധിപത്യപരമായ രീതി. എന്നാൽ, ഇത് എനിക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ്.

    എന്നെ വിശ്വസിച്ച് എല്ലാ പിന്തുണയും നൽകിയ എല്ലാ അംഗങ്ങൾക്കും ഈ അവസരത്തിൽ ഞാൻ എൻ്റെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. അമ്മ സംഘടനയ്ക്ക് എല്ലാവിധ നല്ല ഭാവിയും നേരുന്നു. എല്ലാവർക്കും നല്ലത് സംഭവിക്കട്ടെ എന്ന് ഞാനാശംസിക്കുന്നു.” ബാബുരാജ് ഫേസ്ബുക്കിൽ കുറിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Amma babu raj Facebook post
    Latest News
    സി-ഡിറ്റ് പി.ജി ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
    11/08/2025
    ഇത് കേരളാ മോഡൽ; സംസ്ഥാനത്ത് ദേശീയ ഗുണനിലവാര അംഗീകാരം നേടിയ ആശുപത്രികൾ 251
    11/08/2025
    കുറ്റകൃത്യങ്ങൾ വർധിക്കുന്നു, വഴിയോര താമസക്കാരായ ഭവനരഹിതർ ഉടൻ നഗരം വിട്ടുപോകണമെന്നു ട്രംപ്
    11/08/2025
    1,279 രൂപ മുതൽ വിമാന ടിക്കറ്റുകൾ; ‘ഫ്രീഡം സെയിൽ’ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്
    11/08/2025
    പേൾ ഡൈവിങ്; മത്സരത്തിലെ മുത്തായി അബ്ദുല്ല, ശേഖരിച്ച് 11.14 ഗ്രാം
    10/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version