Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, January 29
    Breaking:
    • പൂച്ച പെറ്റുകിടക്കുന്ന ഖജനാവും വെച്ച് ജനങ്ങളെ കബളിപ്പിക്കുന്നു; ബജറ്റിനെതിരെ പ്രതിപക്ഷ നേതാവ്
    • ബജറ്റ്: 12-ാം ശമ്പള പരിഷ്‌കരണ കമീഷനെ പ്രഖ്യാപിച്ചു; ഡി.എ കുടിശ്ശിക നൽകും
    • എയ്ഡ്സ്, ക്ഷയം, മലേറിയ എന്നിവക്കെതിരായ പോരാട്ടത്തിന് സൗദി അറേബ്യ 3.9 കോടി ഡോളര്‍ സംഭാവന നല്‍കുന്നു
    • വയനാടന്‍ പ്രവാസി അസോസിയേഷന്‍ വിന്റര്‍ ഫെസ്റ്റ് സംഘടിപ്പിച്ചു
    • സ്വർണവിലയിൽ ‘മഹാവിസ്ഫോടനം’; പവന് ഒറ്റയടിക്ക് കൂടിയത് 8,640 രൂപ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    ഓസ്ട്രേലിയയിലെ കടൽ ദുരന്തം, മരിച്ച രണ്ടാമത്തെ യുവതി കോഴിക്കോട് സ്വദേശി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്10/06/2024 Latest Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കണ്ണൂർ – ഓസ്ട്രേലിയയിൽ വിനോദയാത്രക്കിടെ കടലിൽ മുങ്ങിമരിച്ച മറ്റൊരു യുവതി കോഴിക്കോട് സ്വദേശിനി. കോഴിക്കോട് കൊളത്തറ സ്വദേശിനി നരെഷ ഹാരിസ് (ഷാനി -38) ആണ് മരിച്ചത്. എ.എസ്. റഹ്മാൻ – ലൈല ദമ്പതികളുടെ മകളാണ്. ഭർത്താവ് ടി.കെ. ഹാരിസ്. മക്കൾ സായാൻ അയ്മിൻ, മുസ്ക്കാൻ ഹാരിസ്, ഇസ്ഹാൻ ഹാരിസ്. സഹോദരങ്ങൾ ജുഗൽ, റോഷ്‌ന.

    സൗദി കെ.എം.സി.സി സ്ഥാപകനേതാവ് സി ഹാശിമിന്റെ മകളും കണ്ണൂർ എടക്കാട് സ്വദേശിനിയുമായ മർവ ഹാശിം (35) മരിച്ചതായി നേരത്തെ സ്ഥിരീകരിച്ചിരുന്നു. തായലങ്ങാടി മല്യാസ് ലൈനിലെ ഡോ. സിറാജുദ്ദീന്റെ ഭാര്യയാണ് മർവ.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    തിങ്കളാഴ്ച വൈകുന്നേരം 4:30-നാണ് സിഡ്‌നി സതർലാൻഡ് ഷയറിലെ കുർണെലിലാണ് അപകടമുണ്ടായത്. പാറക്കെട്ടുകളിൽ നിന്ന് മർവയടക്കം മൂന്ന് പേർ കടലിലേക്ക് വീഴുകയായിരുന്നു. ഒരാൾ നീന്തി രക്ഷപ്പെട്ടു. പരിസരത്തുണ്ടായിരുന്നവർ ഉടൻ തന്നെ പൊലീസിനെ വിവരമറിയിച്ചു. ഹെലികോപ്റ്ററിന്റെ അടക്കം സഹായത്തോടെ കടലിൽ നടത്തിയ തിരച്ചിലിനൊടുവിൽ ഇരുവരെയും അബോധാവസ്ഥയിൽ കണ്ടെത്തുകയും കടലിൽ നിന്ന് പുറത്തെത്തിക്കുകയും ചെയ്തു. ഉടൻ തന്നെ അടിയന്തര വൈദ്യസഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശക്തമായ തിരമാലകളും വഴുവഴുപ്പുള്ള പാറകളുമാണ് അപകടത്തിന് കാരണമായതെന്നാണ് സംശയിക്കുന്നത്. മുങ്ങിമരണം നടന്ന പ്രദേശം ‘ബ്ലാക് സ്പോട്’ എന്നാണ് പ്രദേശവാസികൾക്കിടയിൽ അറിയപ്പെടുന്നത്. ഈ സ്ഥലത്ത് നേരത്തെയും സമാന രീതിയിലുള്ള അപകട മരണങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഓസ്ട്രേലിയയിലെ യൂണിവേഴ്സിറ്റി ഓഫ് സിഡ്നിയിൽ നിന്നും ഡിസ്റ്റിക്ഷനോടെ മാസ്റ്റർ ഓഫ് സ്നബിലിറ്റിയിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയാളാണ് മർവ.

    യുകെജി മുതൽ പ്ലസ് ടു വരെ സൗദി അറേബ്യയിലെ ദമാം ഇന്റർനാഷണൽ ഇൻഡ്യൻ സ്കൂളിൽ ആയിരുന്നു പഠനം. 2007ൽ കുറ്റിപ്പുറം എം.ഇ.എസ് എൻജിനീയറിംഗ് കോളജിൽ നിന്നും ബിരുദവും 2020ഇൽ ഓസ്ട്രേലിയയിലെ കർടിൻ യൂനിവേഴ്സിറ്റിയിൽ നിന്നും എൻവിയൺമെന്റ് ആന്റ് ക്ലൈമറ്റ് എമർജെൻസിയിൽ ബിരുദാനന്ദര ബിരുദവും സ്വന്തമാക്കിയിരുന്നു. മക്കൾ ഹംദാൻ (15), സൽമാൻ (13), വഫ (ഒമ്പത്). സഹോദരങ്ങൾ ഹുദ, ആദി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Marwa hashim Naresha
    Latest News
    പൂച്ച പെറ്റുകിടക്കുന്ന ഖജനാവും വെച്ച് ജനങ്ങളെ കബളിപ്പിക്കുന്നു; ബജറ്റിനെതിരെ പ്രതിപക്ഷ നേതാവ്
    29/01/2026
    ബജറ്റ്: 12-ാം ശമ്പള പരിഷ്‌കരണ കമീഷനെ പ്രഖ്യാപിച്ചു; ഡി.എ കുടിശ്ശിക നൽകും
    29/01/2026
    എയ്ഡ്സ്, ക്ഷയം, മലേറിയ എന്നിവക്കെതിരായ പോരാട്ടത്തിന് സൗദി അറേബ്യ 3.9 കോടി ഡോളര്‍ സംഭാവന നല്‍കുന്നു
    29/01/2026
    വയനാടന്‍ പ്രവാസി അസോസിയേഷന്‍ വിന്റര്‍ ഫെസ്റ്റ് സംഘടിപ്പിച്ചു
    29/01/2026
    സ്വർണവിലയിൽ ‘മഹാവിസ്ഫോടനം’; പവന് ഒറ്റയടിക്ക് കൂടിയത് 8,640 രൂപ
    29/01/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version