പാരീസ്- ലോക ഒളിംപിക്സിലെ ജാവലിൻ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രയെ തോൽപ്പിച്ച് പാക്കിസ്ഥാന്റെ അർഷാദ് നദീമിന്. സ്വർണം. ഈ ഒളിംപിക്സിൽ പാക്കിസ്ഥാന്റെ ആദ്യ സ്വർണമാണിത്.
നദീം 92.97 മീറ്റർ എറിഞ്ഞ് ഒളിംപിക്സിലെ റെക്കോർഡ് സ്വന്തമാക്കി. നിലവിലുള്ള ചാംപ്യനായ ഇന്ത്യയുടെ നീരജ് ചോപ്ര 89.45 ദൂരം താണ്ടി വെള്ളി സ്വന്തമാക്കി. ഗ്രാനഡയുടെ ആൻഡേഴ്സൺ പീറ്റേഴ്സ് 88.54 മീറ്ററുമായി വെങ്കലം നേടി.
2008ലെ ബീജിംഗ് ഒളിംപിക്സില്് നോർവേയുടെ ആൻഡ്രിയാസ് തോർക്കിൽഡ്സെൻ സ്ഥാപിച്ച 90.57 എന്ന ഒളിമ്പിക് റെക്കോർഡാണ് അർഷാദ് നദീം തകർത്തത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group