ഷിരൂർ(കർണാടക)- ഗംഗാവലി പുഴയുടെ കരക്കും പ്രളയത്തിൽ പൊട്ടിയടർന്നുവീണുണ്ടായ മൺകൂനക്കുമിടയിൽ അർജുന്റെ ലോറ കണ്ടെത്തി. തലകീഴായാണ് ലോറി കിടക്കുന്നത്. അതേസമയം, രക്ഷാദൗത്യത്തിന് കനത്ത വെല്ലുവിളി ഉയർത്തി കനത്ത മഴ പെയ്യുന്നു. ഇന്ന് റെഡ് അലർട്ടാണ് മേഖലയിൽ പ്രഖ്യാപിച്ചിരുന്നത്. നാളെ യല്ലോ അലർട്ടും.
പുഴയിലെ കനത്ത കുത്തൊഴുക്ക് കാരണം ലോറിയുടെ അടുത്തെത്താൻ സാധിച്ചിട്ടില്ല. മഴക്ക് പുറമെ ശക്തമായ കാറ്റും ഇവിടെ വീശുന്നുണ്ട്. മഴക്ക് നേരിയ ശമനം ഉണ്ടെങ്കിൽ മാത്രമേ പുഴയുടെ അടിത്തട്ടിലിറങ്ങി വാഹനം ലോക്ക് ചെയ്യാനാകൂ. ലോറിയല്ല, അർജുനെ കണ്ടെത്താനാണ് പ്രാഥമിക പരിഗണനയെന്ന് കാൻവാർ എസ്.പി പറഞ്ഞു.
ഗംഗാവലി നദിയില്‍ കണ്ടെത്തിയ ലോറി കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുന്റേത് തന്നെയെന്നു കര്‍ണാടക പോലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. കരയില്‍ നിന്ന് 20 മീറ്റര്‍ അകലെ നദിയില്‍ 15 മീറ്റര്‍ താഴെയയാണ് ലോറി കണ്ടെത്തിയിരിക്കുന്നത്. ബൂം എസ്‌കവേറ്റര്‍ ഉപയോഗിച്ച് ലോറി ഉടന്‍ പുറത്തെടുക്കുമെന്നും പോലീസ് അറിയിച്ചു. ഇതിന് ശേഷം കനത്ത മഴ പെയ്തതോടെ ലോറി പുറത്തെടുക്കൽ ദുഷ്കരമായി.