പാരിസ്: ലോകകപ്പ് ഫുട്ബോളിൽ ആദ്യ മത്സരത്തിൽ തോൽവി പിണഞ്ഞ അർജന്റീന പിന്നീട് തിരിച്ചുവരവ് നടത്തി കപ്പുമായി പോയ ചരിത്രമുണ്ട്. അതിനെ ഓർമ്മിപ്പിക്കുന്നതാണ് പാരീസ് ഒളിംപ്കിസിലെ അർജന്റീനയുടെ പ്രകടനം. ആദ്യമത്സരത്തിൽ മൊറോക്കോയോട് നാടകീയമായി തോറ്റ അർജന്റീന രണ്ടാം മത്സരത്തിൽ ഇറാഖിനെ തോൽപ്പിച്ചു. ഒളിംപിക്‌സ് ഫുട്‌ബോള്‍ ഇറാഖിനെതിരേ 3-1നാണ്, ലോകകപ്പ്, കോപ്പാ ചാംപ്യന്‍മാരുടെ ജയം. തിയാഗോ അല്‍മേദി, ലൂസിയാനോ ഗുണ്ടോ, ഇസ്‌ക്വേല്‍ എന്നിവരാണ് ലോകകപ്പ് ജേതാക്കള്‍ക്കായി സ്‌കോര്‍ ചെയ്തത്.
ടൂര്‍ണ്ണമെന്റിലെ അര്‍ജന്റീനയുടെ ആദ്യ ജയമാണ്. ഏഷ്യന്‍ കരുത്തര്‍ അര്‍ജന്റീനയ്‌ക്കെതിരേ മോശമല്ലാത്ത പ്രതിരോധം തീര്‍ത്തിരുന്നു. 67 ശതമാനവും പന്ത് കൈവശം വച്ചത് അര്‍ജന്റീനയായിരുന്നു. ഗോളിനായി ഏഴോളം ഷോട്ടുകള്‍ അര്‍ജന്റീന ഉതിര്‍ത്തിരുന്നു. 19ഓളം ശ്രമങ്ങളും അര്‍ജന്റീനയുടെ ഭാഗത്ത് നിന്നുണ്ടായി. വമ്പന്‍ ജയം മോഹിച്ചാണ് വാമോസ് ഇറങ്ങിയതെങ്കിലും ഇറാന്‍ തീര്‍ത്ത പ്രതിരോധം അവര്‍ക്ക് പലപ്പോഴും തിരിച്ചടിയായി.
മല്‍സരത്തിന്റെ 13ാം മിനിറ്റിലാണ് തിയാഗോ അല്‍മേദി സ്‌കോര്‍ ചെയ്തത്. സീനിയര്‍ ടീം താരം ജൂലിയന്‍ അല്‍വാരസാണ് ഗോളിന് അസിസ്റ്റ് ഒരുക്കിയത്. 63ാം മിനിറ്റില്‍ ലൂസിയാനോ ഗുണ്ടോയിലൂടെ വാമോസ് രണ്ടാം ഗോള്‍ നേടി. മൂന്നാം ഗോള്‍ ഇസെക്വേലിന്റെ വകയായിരുന്നു. ഈ ഗോളിനും വഴിയൊരുക്കിയത് ജൂലിയന്‍ അല്‍വാരസാണ്. ഇറാഖിന്റെ ആശ്വാസ ഗോള്‍ നേടിയത് അയ്മന്‍ ഹുസൈന്‍ ആണ്. ഉക്രെയ്‌നെതിരേയാണ് അര്‍ജന്റീനയുടെ അടുത്ത മല്‍സരം.ആദ്യ മല്‍സരത്തില്‍ മൊറോക്കോയോട് അര്‍ജന്റീന പരാജയപ്പെട്ടിരുന്നു. ഉക്രൈനുമായാണ് അർജന്റീനയുടെ അടുത്ത മത്സരം.
ദക്ഷിണകൊറിയയെ ഉത്തരകൊറിയയെന്ന് അഭിസംബോധന ചെയ്തു; ഖേദം പ്രകടിപ്പിച്ച് ഐഒസി
പാരീസ് : 2024 ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങില്‍ ദക്ഷിണകൊറിയയെ ഉത്തരകൊറിയെന്ന് അഭിസംബോധന ചെയ്ത സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ഇന്റര്‍നാഷല്‍ ഒളിംപിക്‌സ് കമ്മിറ്റി. പാരീസിലെ സീന്‍ നദിക്കരയിലെ ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. ഉദ്ഘാടന ചടങ്ങില്‍ ദക്ഷിണ കൊറിയന്‍ അത്ലറ്റുകളുടെ പ്രതിനിധി സംഘത്തെ ഒഫീഷ്യല്‍ അനൗണ്‍സര്‍ ഉത്തരകൊറിയ എന്ന് അഭിസംബോധന ചെയ്യുകയായിരുന്നു.ഇതില്‍ ആദ്യം ദക്ഷിണകൊറിയ തന്നെ താരങ്ങളോട് ക്ഷമാപണം നടത്തി. തുടര്‍ന്ന് ഞങ്ങള്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് സംഘടകര്‍ അറിയിച്ചു. ” ഇനി തെറ്റ് സംഭവിക്കില്ലെന്നും ഐഒസി അറിയിച്ചു. ദക്ഷിണ കൊറിയന്‍ അത്ലറ്റുകളെ വഹിച്ചുള്ള ബോട്ട് സെയ്നിലൂടെ കടന്നുപോകുമ്പോള്‍, അനൗണ്‍സര്‍ അവരെ ‘ഡെമോക്രാറ്റിക് പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് കൊറിയ’ – ഉത്തര കൊറിയയുടെ ഔദ്യോഗിക നാമം ഫ്രഞ്ചിലും ഇംഗ്ലീഷിലും അഭിസംബോധന ചെയ്യുകയായിരുന്നു. ഉടന്‍ തന്നെ ദക്ഷിണ കൊറിയയുടെ ദേശീയ ഒളിമ്പിക് കമ്മിറ്റി ഗെയിംസ് സംഘാടകരെ അറിയിക്കുകയും അത് തിരുത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് കൊറിയന്‍ ഭാഷയില്‍ തന്നെ സംഘാടകര്‍ ക്ഷമാപണം നടത്തുകയായിരുന്നു.
ദക്ഷിണ കൊറിയയുടെ പ്രതിനിധി സംഘത്തില്‍ 21 ഇനങ്ങളിലായി 143 കായികതാരങ്ങളാണ് അണിനിരന്നത്. 2016ലെ റിയോ ഒളിംപിക്‌സിന് ശേഷം ആദ്യമായാണ് ഉത്തരകൊറിയ ഒളിംപിക്‌സില്‍ പങ്കെടുക്കുന്നത്. ഉത്തരകൊറിയക്കായി 16 അത്‌ലറ്റുകളാണ് ഗെയിംസില്‍ പങ്കെടുക്കുന്നത്.