ജിദ്ദ – ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗിലൂടെ സൗദി അറാംകൊ വില്‍പനക്ക് വെച്ച മുഴുവന്‍ ഓഹരികളും വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ചൂടപ്പം പോലെ വിറ്റുതീര്‍ന്നതായി ബ്ലൂംബെര്‍ഗ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 1,200 കോടി ഡോളര്‍ സമാഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള ഐ.പി.ഒക്ക് ഇന്നാണ് തുടക്കമായത്.
ഓഹരി മുഖവിലയായി നിശ്ചയിച്ചിരിക്കുന്നത് 26.70 റിയാല്‍ മുതല്‍ 29 റിയാല്‍ വരെയാണ്. ആകെ 154.5 കോടി ഓഹരികളാണ് അറാംകൊ വില്‍ക്കുന്നത്. ആകെ ഷെയറുകളുടെ 0.64 ശതമാനമാണിത്. സൗദി അറാംകൊയില്‍ സൗദി ഗവണ്‍മെന്റിന് 82 ശതമാനവും സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന് 16 ശതമാനവും ഉടമസ്ഥാവകാശമുണ്ട്.
2019 ല്‍ അറാംകൊയുടെ ഒന്നര ശതമാനം ഓഹരികള്‍ ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗിലൂടെ വില്‍പന നടത്തി 3,000 കോടി ഡോളര്‍ സമാഹരിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group