കൊച്ചി- അമ്മ സംഘടനയിൽനിന്ന് മോഹൻ ലാൽ അടക്കം മുഴുവൻ എക്സിക്യൂട്ടിവ് അംഗങ്ങളും രാജിവെച്ചു. അമ്മയുടെ ഭരണസമിതിയും പിരിച്ചുവിട്ടു. മോഹൻ ലാൽ തന്നെയാണ് രാജിക്കാര്യം പ്രഖ്യാപിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന് ശേഷം അംഗങ്ങൾക്കെതിരെ ഉയർന്ന ലൈംഗീക ആരോപണമാണ് അമ്മയിലെ പ്രതിസന്ധിക്ക് കാരണമായത്.
രണ്ടുമാസത്തിനകം പൊതുയോഗം വിളിച്ച് പുതിയ കമ്മിറ്റിയെ പ്രഖ്യാപിക്കുമെന്നും അംഗങ്ങൾക്ക് പെൻഷൻ നൽകുന്നത് അടക്കമുള്ളവ നൽകുന്നതിന് വേണ്ടി കമ്മിറ്റി പ്രവർത്തിക്കും.
ഹേമ കമ്മിറ്റിക്ക് ശേഷം അമ്മയിലെ അംഗങ്ങൾക്കെതിരെ ഉയർന്ന ലൈംഗീക ആരോപണങ്ങളുടെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജിവെക്കുന്നതെന്ന് മോഹൻലാൽ നൽകിയ രാജിക്കത്തിൽ വ്യക്തമാക്കി. അമ്മയുടെ ജനറൽ സെക്രട്ടറി സിദ്ദീഖിനെതിരെ ലൈംഗീക ആരോപണം ഉയർന്നതിനെ തുടർന്ന് അദ്ദേഹം സ്ഥാനത്തുനിന്ന് രാജിവെച്ചിരുന്നു. പിന്നീട് ബാബുരാജിന് ജനറൽ സെക്രട്ടറി പദവി നൽകുമെന്ന് വാർത്തകൾ വന്നെങ്കിലും അദ്ദേഹത്തിന് എതിരെയും ആരോപണം ഉയർന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group