Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Thursday, August 14
    Breaking:
    • കുവൈത്ത് വിഷമദ്യ ദുരന്തം; മരിച്ചവരിൽ ആറു മലയാളികൾ; ഇന്ത്യൻ എംബസി ഹെൽപ് ലൈൻ ആരംഭിച്ചു
    • തെരഞ്ഞെടുപ്പ് കമ്മീഷന് തിരിച്ചടി: ബിഹാർ വോട്ടർ പട്ടികയിൽ 65 ലക്ഷം പേര് ഒഴിവാക്കിയതിന് വിശദീകരണം വേണം, ആധാർ പൗരത്വ രേഖയാക്കണമെന്നും സുപ്രീം കോടതി
    • സസന്തോഷം സ്കൂളിലേക്ക് മടങ്ങാം; ദുബൈയിൽ വിലക്കുറവിൽ സാധനങ്ങൾ വാങ്ങാനുള്ള വഴികൾ
    • 60 കോടിയുടെ തട്ടിപ്പ്; നടി ശില്പ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രക്കുമെതിരെ വഞ്ചനാക്കുറ്റം
    • മൂവർണ്ണക്കൊടി പാറും, വാനം മുട്ടെ: ഇന്ത്യൻ പതാക വീണ്ടും ദുബൈ ബുർജ്ഖലീഫയിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Latest

    അടൂർ ഗോപാലകൃഷ്ണന്റെ പട്ടികജാതി വിഭാഗത്തിനെതിരായ പരാമർശം: പ്രതികരണവുമായി രാഷ്ട്രീയ നേതാക്കൾ

    പട്ടികജാതി-വര്‍ഗ വിഭാഗങ്ങളിലെ സംവിധായകരെയും വനിതാ സംവിധായകരെയും അധിേക്ഷപിക്കുംവിധമായിരുന്നു അടൂർ ഗോപാലകൃഷ്ണന്റെ പരാമർശം
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്05/08/2025 Latest Kerala Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം– സംവിധായകന്‍ അടൂർ ഗോപാലകൃഷ്ണന്റെ പരാമർശത്തിനെതിരെ പ്രതികരിച്ച് വിവിധ രാഷ്ട്രീയ നേതാക്കൾ. പട്ടികജാതി-വര്‍ഗ വിഭാഗങ്ങളിലെ സംവിധായകരെയും വനിതാ സംവിധായകരെയും അധിേക്ഷപിക്കുംവിധമായിരുന്നു അടൂർ ഗോപാലകൃഷ്ണന്റെ പരാമർശം. ഫ്യൂഡല്‍ ജീര്‍ണതയുടെ ഭാഷാപരമായ ഉള്ളടക്കത്തോട് കൂടി തന്നെയാണ് ഇങ്ങനെയുള്ള പലരും സംസാരിച്ചുകൊണ്ടിരിക്കുന്നതെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു.

    കേരളീയ സമൂഹം ഫ്യൂഡല്‍ സംസ്‌കാരത്തിന്റെ ആശയതലത്തില്‍നിന്നും നല്ലത് പോലെ മുന്നേറിയിട്ടുള്ള ഒരു ആവാസ കേന്ദ്രമാണ്. അതിന്റെ ഫലമായി ജാതി വ്യവസ്ഥയുടെ ജീര്‍ണ്ണത നല്ലത് പോലെ കുറഞ്ഞിട്ടുണ്ട്. അങ്ങനെയുള്ള നാട്ടില്‍ എല്ലാറ്റിനേയും ജാതി അടിസ്ഥാനപ്പെടുത്തി, പ്രത്യേകിച്ച് പട്ടികജാതി-വര്‍ഗ, സ്ത്രീ ഈ വിഭാഗത്തിന് പ്രത്യേകമായി പരിശീലനം നല്‍കി കൈകാര്യം ചെയ്യേണ്ട കാര്യമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. അതേസമയം, അടൂര്‍ ഗോപാലകൃഷ്ണനില്‍ നിന്നുണ്ടായ പരാമർശം അങ്ങേയറ്റം നിരാശാജനകവും അപലപനീയവുമാണെന്ന് കെ സി വേണുഗോപാല്‍ എംപിയും പറഞ്ഞു. പിന്നോക്ക വിഭാഗങ്ങളെയും സ്ത്രീകളെയും അപമാനിക്കുന്ന പരാമര്‍ശം സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു കലാകാരനില്‍ നിന്നുണ്ടാകുമ്പോള്‍, കടുത്ത ഭാഷയില്‍ത്തന്നെ എതിര്‍പ്പ് രേഖപ്പെടുത്തേണ്ടതുണ്ടെന്നും വേണുഗോപാല്‍ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അതേസമയം, അടൂർ ഗോപാലകൃഷ്ണനെ പിന്തുണച്ചു കൊണ്ടായിരുന്നു മന്ത്രി വി.എൻ വാസവന്റെ പരാമർശം. അദ്ദേഹത്തിന്റെ പരാമർശം
    ദുരുദ്ദേശ്യത്തിൽ പറഞ്ഞതാണെന്ന് കണക്കാക്കുന്നില്ലെന്നായിരുന്നു വി.എൻ വാസവൻ പറഞ്ഞത്. സാമ്പത്തികസഹായം നൽകരുതെന്ന്‌ അദ്ദേഹം പറഞ്ഞിട്ടില്ല. കൊടുക്കുമ്പോൾ പ്രയോജനപ്പെടുന്ന രൂപത്തിൽ വേണമെന്നാണ് പറഞ്ഞതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

    പട്ടികജാതി വിഭാഗത്തെ അധിക്ഷേപിക്കും വിധം അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പരാമർശം വൻ വിവാദമായിരുന്നു. ചലച്ചിത്ര കോര്‍പറേഷന്‍ വെറുതെ പണം നല്‍കരുതെന്നും ഒന്നര കോടി നല്‍കിയത് വളരെ കൂടുതലാണെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. സ്ത്രീകളായത് കൊണ്ട് മാത്രം അവസരം കൊടുക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    adoor gopalakrishnan case against adoor gopalakrishnan Malayalam News Latest
    Latest News
    കുവൈത്ത് വിഷമദ്യ ദുരന്തം; മരിച്ചവരിൽ ആറു മലയാളികൾ; ഇന്ത്യൻ എംബസി ഹെൽപ് ലൈൻ ആരംഭിച്ചു
    14/08/2025
    തെരഞ്ഞെടുപ്പ് കമ്മീഷന് തിരിച്ചടി: ബിഹാർ വോട്ടർ പട്ടികയിൽ 65 ലക്ഷം പേര് ഒഴിവാക്കിയതിന് വിശദീകരണം വേണം, ആധാർ പൗരത്വ രേഖയാക്കണമെന്നും സുപ്രീം കോടതി
    14/08/2025
    സസന്തോഷം സ്കൂളിലേക്ക് മടങ്ങാം; ദുബൈയിൽ വിലക്കുറവിൽ സാധനങ്ങൾ വാങ്ങാനുള്ള വഴികൾ
    14/08/2025
    60 കോടിയുടെ തട്ടിപ്പ്; നടി ശില്പ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രക്കുമെതിരെ വഞ്ചനാക്കുറ്റം
    14/08/2025
    മൂവർണ്ണക്കൊടി പാറും, വാനം മുട്ടെ: ഇന്ത്യൻ പതാക വീണ്ടും ദുബൈ ബുർജ്ഖലീഫയിൽ
    14/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version