ടെക്സസ്– അമേരിക്കയിലെ ഫോർട്ട് ബെൻഡ് കൗണ്ടിയിലെ റിച്ച്മണ്ടിൽ ഒരു പൂൾ പാർട്ടിക്ക്ടെ കുളത്തിൽ വീണ കുട്ടിക്ക് ദാരുണാന്ത്യം. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നതെന്ന് ഫോർട്ട് ബെൻഡ് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.
ഫൂളിഷ് പ്ലെഷർ കോർട്ടിലെ ഒരു വീട്ടിൽ നടന്ന പൂൾ പാർട്ടിക്കിടെയാണ് കുട്ടി കുളത്തിൽ മുങ്ങിയത്. കുട്ടിയെ കുളത്തിൽ നിന്ന് പുറത്തെടുത്തതിന് ശേഷം അടിയന്തിര മെഡിക്കൽ സംഘം എത്തുന്നതുവരെ ഒരാൾ സിപിആർ(കൃത്രിമ ശ്വാസം) നൽകി. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. കുട്ടിയുടെ പ്രായമോ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളോ വിശദമായി ലഭ്യമായിട്ടില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group